ETV Bharat / sports

ബോക്‌സിങ്ങിലും നിരാശ; ലോവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടറില്‍ പുറത്തായി - Lovlina Borgohain is eliminated

author img

By ETV Bharat Sports Team

Published : Aug 4, 2024, 4:28 PM IST

വനിതകളുടെ 75 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ലോവ്ലിന ബോർഗോഹെയ്ൻ പുറത്തായി. 1-4നാണ് പരാജയപ്പെട്ടത്.

LOVLINA BORGOHAIN  TOKYO OLYMPICS BRONZE MEDALIST  PARIS 2024 OLYMPICS  ലോവ്ലിന ബോർഗോഹെയ്ൻ പുറത്തായി
Lovlina Borgohain (AP)

പാരീസ്: ഒളിമ്പിക്‌സില്‍ വനിതകളുടെ 75 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ലോവ്ലിന ബോർഗോഹെയ്ൻ പുറത്തായി. ചൈനയുടെ ടോപ് സീഡ് ലി ക്വിയനോട് ലോവ്‌ലിന ബോർഗോഹെയ്ൻ പരാജയപ്പെട്ടതോടെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ബോക്‌സിങ് പ്രതീക്ഷകള്‍ അവസാനിച്ചു. ക്വിയാനെതിരെ ടോക്കിയോ വെങ്കല മെഡൽ ജേതാവ് 1-4നാണ് പരാജയപ്പെട്ടത്.

ടോക്കിയോയിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ലോവ്‌ലിന, വിജേന്ദർ സിങ്ങിനും മേരി കോമിനും ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോക്‌സറായിരുന്നു.

പാരീസില്‍ ഭാരോദ്വഹനത്തിൽ 69 കിലോഗ്രാം വിഭാഗത്തിൽ നിന്ന് ലോവ്‌ലിന ഒഴിവാക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ ലോവ്‌ലിന 5-0ന് ക്വിയാനോട് തോറ്റ് വെള്ളി നേടിയിരുന്നു.

Also Read: ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടന്‍ അടിപതറി, ശ്രീജേഷ് പ്രതിരോധത്തില്‍ ഇന്ത്യന്‍ കരുത്തര്‍ സെമിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.