ETV Bharat / sports

'ടീമില്‍ നിന്നും പോകാനുള്ള തീരുമാനം ശ്രേയസിന്‍റേത്'; വെളിപ്പെടുത്തി കെകെആര്‍ സിഇഒ

ശ്രേയസ് അയ്യര്‍ ടീം വിട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍.

KKR RETAINED PLAYERS  KKR SHREYAS IYER  IPL 2025  IPL RETENTION 2025
Shreyas Iyer (ANI)
author img

By ETV Bharat Kerala Team

Published : 4 hours ago

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുന്‍പ് നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക ഒക്ടോബര്‍ 31നായിരുന്നു ടീമുകള്‍ പുറത്തുവിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ് ടീമുകള്‍ ആറ് പേരെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകള്‍ അഞ്ച് പേരെയും ഡല്‍ഹി നാല് പേരെയും ആര്‍സിബി മൂന്ന് പേരെയും പഞ്ചാബ് കിങ്സ് രണ്ട് പേരെയുമായിരുന്നു നിലനിര്‍ത്തിയത്. ഇതില്‍ ശ്രദ്ധയമായതായിരുന്നു ക്യാപ്‌റ്റൻ ശ്രേയസ് ഒഴിവാക്കാനുള്ള നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ തീരുമാനം.

കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലായിരുന്നു കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടം നേടിയത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സീസണിന് മുന്നോടിയായും താരത്തെ ടീം നിലനിര്‍ത്തുമെന്ന പ്രതീക്ഷ ആരാധകരിലുമുണ്ടായിരുന്നു. എന്നാല്‍, സുനില്‍ നരെയ്‌ൻ (12 കോടി), റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), ഹര്‍ഷിത് റാണ (4 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി) എന്നിവരെ മാത്രം നിലനിര്‍ത്താനായിരുന്നു കെകെആറിന്‍റെ തീരുമാനം.

ശ്രേയസ് അയ്യരെ ടീമില്‍ നിന്നും റിലീസ് ചെയ്‌തതില്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍. തന്‍റെ വിപണി മൂല്യം അറിയാൻ ലേലത്തില്‍ വരണമെന്നത് ശ്രേയസിന്‍റെ തീരുമാനമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ഞങ്ങള്‍ നിലനിര്‍ത്താൻ ഉദ്ദേശിച്ചിരുന്ന താരങ്ങളുടെ പട്ടികയിലുള്ള ആദ്യത്തെ പേര് ശ്രേയസിന്‍റേതായിരുന്നു. അവനായിരുന്നു ഞങ്ങളുടെ ക്യാപ്‌റ്റൻ, അവന്‍റെ നേതൃമികവ് അനുസരിച്ചാണ് ഞങ്ങള്‍ ടീമിനെ കെട്ടിപ്പടുത്തത്. 2022ല്‍ ഈ കാരണം കൊണ്ടാണ് ശ്രേയസിനെ ടീമിലേക്ക് എത്തിച്ചതും.

ശ്രേയസ് അയ്യര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കാൻ ഞങ്ങള്‍ തയ്യാറായില്ലെന്ന് ആളുകള്‍ പറയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമില്‍ നിലനിര്‍ത്താനായി അദ്ദേഹത്തിന് ഞങ്ങള്‍ ഒരു ഓഫര്‍ നല്‍കിയെങ്കിലും അത് സ്വീകരിക്കാൻ ശ്രേയസ് തയ്യാറായിരുന്നില്ല. ടീമില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനുള്ളതിന്‍റെ അടിസ്ഥാന ഘടകം ഇരുപക്ഷത്തിന്‍റെയും സമ്മതമാണ്. ഏകപക്ഷീയമായി ടീമുകള്‍ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് വേണം താരങ്ങള്‍ക്കും അന്തിമ തീരുമാനത്തിലേക്ക് എത്താൻ'- വെങ്കി മൈസൂര്‍ പറഞ്ഞു.

2022ലെ താരലേലത്തില്‍ 12.25 കോടിക്കായിരുന്നു കൊല്‍ക്കത്ത ശ്രേയസിനെ ടീമിലെത്തിച്ചത്. ആ സീസണില്‍ 14 മത്സരം കളിച്ച ശ്രേയസ് അയ്യര്‍ 30.85 ശരാശരിയില്‍ 401 റണ്‍സാണ് നേടിയത്. അടുത്ത സീസണ്‍ പരിക്കിനെ തുടര്‍ന്ന് പൂര്‍ണമായും താരത്തിന് നഷ്‌ടമായി. 2024ല്‍ കൊല്‍ക്കത്ത കപ്പടിച്ച സീസണില്‍ 39 ശരാശരിയില്‍ 351 റണ്‍സാണ് ശ്രേയസ് നേടിയത്.

അതേസമയം, മെഗാ താരലേലത്തിലേക്ക് എത്തുന്ന ശ്രേയസിനെ ഇന്ത്യൻ ക്യാപ്‌റ്റൻമാരെ നോട്ടമിടുന്ന ടീമുകള്‍ ലക്ഷ്യം വയ്‌ക്കാൻ സാധ്യതകള്‍ ഏറെയാണ്. പഞ്ചാബ് കിങ്സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ടീമുകളായിരിക്കാം ഒരുപക്ഷേ ലേലത്തില്‍ അയ്യര്‍ക്കായി മുന്നിട്ടിറങ്ങുക.

Also Read : റിഷഭ് പന്ത് സിഎസ്‌കെയിലേക്ക്! വമ്പൻ സൂചന നല്‍കി സുരേഷ് റെയ്‌ന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.