ETV Bharat / sports

ഗില്ലിന് സമയം കൊടുക്കണം...ജാക്ക് കാലീസിന്‍റെ കരിയർ ഓർമിപ്പിച്ച് പീറ്റേഴ്‌സൺ - കെവിന്‍ പീറ്റേഴ്‌സണ്‍

ടെസ്റ്റില്‍ തന്‍റെ മികവ് തെളിയിക്കാന്‍ ഇന്ത്യയുടെ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് ആവശ്യമായ സമയം നല്‍കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

India vs England Test  Shubman Gill  Kevin Pietersen  കെവിന്‍ പീറ്റേഴ്‌സണ്‍  ശുഭ്‌മാന്‍ ഗില്‍
Kevin Pietersen compares Shubman Gill's test form with Jacques Kallis
author img

By ETV Bharat Kerala Team

Published : Feb 3, 2024, 2:55 PM IST

വിശാഖപട്ടണം: റെഡ്‌ ബോള്‍ ക്രിക്കറ്റിലെ തന്‍റെ റണ്‍ വരള്‍ച്ചയ്‌ക്ക് വിരാമമിടാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) കഴിഞ്ഞിട്ടില്ല. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലും വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലും കാര്യമായ പ്രകടനമില്ലാതെയാണ് ഗില്‍ തിരിച്ച് കയറിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ആകെ 57 റൺസ്‌ മാത്രമാണ് താരത്തിന് നേടാനായത്. (India vs England Test)

ഹൈദരാബാദില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഗില്‍, രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സായിരുന്നു നേടിയിരുന്നത്. വിശാഖപട്ടണത്തേക്ക് എത്തിയപ്പോള്‍ 34 റണ്‍സിലാണ് താരം ഒതുങ്ങിയത്. പതിവില്‍ നിന്നും വ്യത്യസ്‌തമായി മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സിന്‍റെ കൈകളിലാണ് ഗില്‍ കുരുങ്ങിയത്.

അവസാനത്തെ ഏഴ്‌ ടെസ്റ്റുകളിൽ നിന്നും 18.81 എന്ന നിരാശാജനകമായ ശരാശരിയിൽ 207 റൺസ് മാത്രമാണ് ഗില്ലിന്‍റെ സമ്പാദ്യം. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗില്ലിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യങ്ങളും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ 24-കാരന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. തന്‍റെ മികവിലേക്ക് ഉയരാന്‍ ഗില്ലിന് ആവശ്യമായ സമയം നല്‍കണമെന്നാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ആരാധകരോടും വിമർശകരോടും പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen) ഇതു സംബന്ധിച്ച പോസ്റ്റ് ഇട്ടിരിക്കുന്നത്.

ടെസ്റ്റില്‍ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലീസ് പോലും ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നാണ് പീറ്റേഴ്‌സണ്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. "തന്‍റെ ആദ്യ 10 ടെസ്റ്റുകളിൽ 22 മാത്രം ശരാശരിയുണ്ടായിരുന്ന കാലിസ് പിന്നീട് ഇതിഹാസ താരമായി മാറി. ശുഭ്‌മാന്‍ ഗില്ലിന് നമുക്ക് കുറച്ച് സമയം നൽകാം. അവന്‍ ഏറെ മികച്ച താരമാണ്"- കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സിൽ എഴുതി.

അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി നേടിയത്.

ALSO READ: 'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'

19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു യശസ്വിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 22-കാരന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറിയടിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.