ETV Bharat / sports

അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പിൽ ഗുസ്‌തിയില്‍ സ്വർണം നേടി കാജൽ - U 17 World Championship - U 17 WORLD CHAMPIONSHIP

സ്വര്‍ണം നേടി തിരിച്ചെത്തുന്ന കാജലിന് സോനിപത്തിൽ ഊഷ്‌മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങളിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും.

അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പ്  ഭാരോദ്വഹനം  ഗുസ്‌തി താരം കാജല്‍  KAJAL WON GOLD IN WRESTLING
കാജൽ (IANS)
author img

By ETV Bharat Sports Team

Published : Aug 24, 2024, 7:16 PM IST

ന്യൂഡൽഹി: ജോർദാനിൽ നടന്ന അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടി സോനിപത് സ്വദേശിനിയായ കാജൽ. 'ഭാരത് കേസരി' പട്ടം നേടിയ കാജൽ തന്‍റെ നേട്ടത്തിന്‍റെ ക്രെഡിറ്റ് അമ്മാവനും ഗുരുവിനുമാണ് നൽകുന്നത്. രാജ്യത്തിനായി ഒളിമ്പിക്‌സ് സ്വർണമെഡൽ നേടുകയാണ് കാജലിന്‍റെ ലക്ഷ്യമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്വര്‍ണം നേടി തിരിച്ചെത്തുന്ന കാജലിന് സോനിപത്തിൽ ഊഷ്‌മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങളിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും.

ഏഴു വയസുള്ളപ്പോഴാണ് കാജല്‍ ഗുസ്‌തി പഠിക്കാനായി ഇറങ്ങുന്നത്. താരത്തിന്‍റെ അമ്മാവന്‍ കൃഷ്‌ണ ഗുസ്‌തി കളിക്കുമായിരുന്നു. അമ്മാവനില്‍ നിന്നാണ് താരത്തിന് ഗുസ്‌തിയില്‍ താല്‍പര്യം തോന്നി തന്ത്രങ്ങള്‍ പഠിച്ചത്. കാജലിന് ചുർമ ഇഷ്‌ടമാണെന്നും അത് മാത്രമേ ഭക്ഷണം നൽകൂവെന്നും കാജലിന്‍റെ അമ്മ ബബിത പറയുന്നു. 2028ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് കാജൽ തയ്യാറെടുക്കുമെന്ന് അവളുടെ ഗുരുവും അമ്മാവനുമായ കൃഷ്‌ണ പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കാജൽ നിരവധി മെഡലുകൾ നേടി ഇപ്പോൾ ഞങ്ങളുടെ സ്വപ്‌നം കാജൽ രാജ്യത്തിനായി ഒളിമ്പിക് മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമാകണമെന്നാണെന്ന് കൃഷ്‌ണ പറഞ്ഞു.ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടുന്നതിലൂടെ വിനേഷ് ഫോഗട്ടിന്‍റെ നടക്കാത്ത സ്വപ്‌നം കാജൽ നിറവേറ്റുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Also Read: പാരാലിമ്പിക്‌സ്; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ഷൂട്ടിങ് സംഘം പാരീസിലേക്ക് - Paris Paralympics 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.