ETV Bharat / sports

ബൂം ബൂം ബുംറാാാ... പോപ്പിന്‍റെ കിളിപറത്തിയ അത്യുഗ്രൻ യോർക്കർ...വിശാഖപട്ടണത്ത് ജസ്‌പ്രീത് ഷോ

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒല്ലി പോപ്പിനെ അതിമനോഹര യോര്‍ക്കറില്‍ പുറത്താക്കി ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ.

Jasprit Bumrah  Ollie Pope  ജസ്‌പ്രീത് ബുംറ  ഒല്ലി പോപ്പ്
Jasprit Bumrah Stuns Ollie Pope with reverse-swung yorker
author img

By ETV Bharat Kerala Team

Published : Feb 3, 2024, 3:21 PM IST

Updated : Feb 3, 2024, 3:32 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം കൊതിച്ച ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഒല്ലി പോപ്പിന്‍റെ (Ollie Pope) തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിന് ശേഷം 200 റണ്‍സിന് പുറത്തുള്ള വിജയ ലക്ഷ്യം ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത് ഒല്ലി പോപ്പ് അടിച്ച 196 റണ്‍സിന്‍റെ മികവിലാണ്.

രണ്ടാം ടെസ്‌റ്റിന്‍റെ (India vs England 2nd Test) ആദ്യ ഇന്നിങ്‌സില്‍ വിശാഖപട്ടണത്ത് ഇറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ താരത്തെ പുറത്താക്കാന്‍ ആതിഥേയര്‍ക്ക് അവസരം ലഭിച്ചിരുന്നു. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്തിന് മുതാലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച ഒല്ലി പോപ്പ് ഇന്ത്യക്ക് ഭീഷണിയാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ ഒരു അതിമനോഹരമായ യോര്‍ക്കറിലൂടെ ജസ്‌പ്രീത് ബുംറ (Jasprit Bumrah) താരത്തെ തിരികെ കയറ്റി. 28-ാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു ബുംറ ഒല്ലി പോപ്പിന്‍റെ കുറ്റിയിളക്കിയത്. ബുംറയില്‍ നിന്നും ഒരു ഷോട്ട്‌ ബോളോ സ്ലോ ബോളോ പ്രതീക്ഷിച്ചായിരുന്നു പോപ്പിന്‍റെ നില്‍പ്പ്.

എന്നാല്‍ മിസൈല്‍ കണക്കെയുള്ള ബുംറയുടെ ഇന്‍സിങ് യോര്‍ക്കര്‍ പോപ്പിനെ തീര്‍ത്തും നിസ്സായനാക്കി. ബുംറയുടെ പന്തുകൊണ്ട് മിഡില്‍ സ്റ്റംപും ലെഗ്‌ സ്റ്റംപും ഗ്രൗണ്ടില്‍ പറന്ന് വീണപ്പോള്‍ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് പോപ്പ് ക്രീസ് വീട്ടത്. 55 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 23 റണ്‍സാണ് ഒല്ലി പോപ്പിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: ഗില്ലിന് സമയം കൊടുക്കണം...ജാക്ക് കാലീസിന്‍റെ കരിയർ ഓർമിപ്പിച്ച് പീറ്റേഴ്‌സൺ

ലഞ്ചിന് ശേഷമുള്ള തന്‍റെ രണ്ടാം സ്‌പെല്ലിലെ തൊട്ടടുത്ത ഓവറുകളില്‍ ഒല്ലി പോപ്പിനെ കൂടാതെ ജോറൂട്ടിനേയും ബുംറ മടക്കിയിരുന്നു. 26-ാം ഓവറില്‍ ജോ റൂട്ടിനെ ശുഭ്‌മാന്‍ ഗില്ലിന്‍റെ കയ്യിലെത്തിച്ചതിന് ശേഷമായിരുന്നു ബുംറ ഒല്ലി പോപ്പിനെ ഞെട്ടിച്ചത്. ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ ഇതു അഞ്ചാം തവണയാണ് ഒല്ലി പോപ്പ് ബുംറയ്‌ക്ക് മുന്നില്‍ വീഴുന്നത്. ഇന്ത്യയുടെ പ്രീമിയം പേസര്‍ക്ക് എതിരെ 66 റണ്‍സ് മാത്രമാണ് ഇതുവരെ പോപ്പിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: ആദ്യ ഡബിൾ യശസ്വോടെ...ജയ്‌സ്വാൾ പോക്കറ്റിലാക്കിയ റെക്കോഡുകൾ ഇതാ...

അതേസമയം ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സാണ് ഇന്ത്യ നേടിയത്. മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ യശസ്വി ജയ്‌സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറിയാണ് ആതിഥേയരെ മികച്ച നിലയിലേക്ക് എത്തിച്ചത്. 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി നേടിയത്. ആക്രമണവും പ്രതിരോധവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായിരുന്നു 22-കാരന്‍റെ ഇന്നിങ്‌സ്. യശസ്വിയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളുമാണ് അകമ്പടിയായത്.

ALSO READ: 'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'

Last Updated : Feb 3, 2024, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.