ന്യൂഡൽഹി: വിമര്‍ശകര്‍ക്കും ബിസിസിഐക്കും ബാറ്റിങ്ങിലൂടെ മറുപടി നല്‍കി ഇഷാൻ കിഷൻ. ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര തിരിച്ചുവരവിന് പൂര്‍ണ സജ്ജനാണെന്ന് മികവോടെ തെളിയിക്കുകയാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍. ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്‍റില്‍ ജാർഖണ്ഡ് ടീമിന്‍റെ ക്യാപ്റ്റനായാണ് താരം കത്തികയറിയത്.
Ishan Kishan hits back to back sixes to reach 86 ball century in Buchi Babu tournament. 🤯
— Mufaddal Vohra (@mufaddal_vohra) August 16, 2024
- Welcome back, Kishan...!!! ⭐pic.twitter.com/a7Nw1hgs7H
ജാർഖണ്ഡും മധ്യപ്രദേശും തമ്മിൽ നടന്ന മത്സരത്തിൽ ഇഷാന്‍റെ ബാറ്റിൽ നിന്ന് നേടിയത് തകർപ്പൻ സെഞ്ച്വറി. മത്സരത്തിൽ 107 പന്തിൽ 114 റൺസാണ് താരം സ്വന്തമാക്കിയത്. 5 ഫോറുകളും 10 സിക്‌സറുകളോടെ ഇഷാന്‍ മൈതാനത്ത് വെടിക്കെട്ട് നടത്തി.
86 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 92 റൺസിലെത്തിയ അദ്ദേഹം തുടർച്ചയായ 2 പന്തിൽ 2 സിക്‌സുകളുടെ സഹായത്തോടെ സെഞ്ച്വറി തികച്ചു. മത്സരത്തിൽ മധ്യപ്രദേശ് ടീം 225 റൺസിന് പുറത്തായി. ബുചി ബാബു ട്രോഫിക്കുശേഷം താരം ദുലീപ് ട്രോഫിയില്‍ കളിക്കും.
സെപ്റ്റംബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഡി സ്‌ക്വാഡിലാണ് ഇഷാന്‍ ഉള്ളത്. കേന്ദ്ര കരാറില്‍ നിന്നും ഇഷാൻ കിഷനെ ഒഴിവാക്കിയ ബിസിസിഐ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങണമെന്ന നിര്‍ദേശം ചെവിക്കൊള്ളാതിരുന്നതിന് പിന്നാലെയാണ് താരത്തിന് കരാര്‍ നഷ്‌ടമായത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത ഇഷാന് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞില്ല.
ISHAN KISHAN YOU’RE SO ICONIC!!!
— shrey (@slidinjun) August 16, 2024
Ishan Kishan 100 in 86 balls!!#IshanKishan pic.twitter.com/I37dgcnciS
ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 1 അർദ്ധ സെഞ്ചുറി സഹിതം 52 റൺസ് ഇഷാൻ ഇതുവരെ നേടിയിട്ടുണ്ട്. 27 ഏകദിന മത്സരങ്ങളിൽ നിന്ന് 24 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും 7 അർദ്ധ സെഞ്ച്വറിയും സഹിതം 933 റൺസ് താരത്തിന്‍റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറിയും നേടി. 32 ടി20 മത്സരങ്ങളിൽ നിന്ന് 6 അർധസെഞ്ചുറികളുടെ സഹായത്തോടെ 796 റൺസാണ് ഇഷാൻ നേടിയത്.
Also Read: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2; മോഹൻ ബഗാന് ഗ്രൂപ്പില്‍ കടുപ്പമേറും - AFC Champions League 2