ETV Bharat / sports

ബിസിസിഐ നിര്‍ദേശത്തിന് 'പുല്ലുവില' ; രഞ്ജി ട്രോഫിയിലെ അവസാന റൗണ്ട് മത്സരവും കളിക്കാതെ ഇഷാന്‍ കിഷന്‍

രഞ്ജി ട്രോഫിയിലെ രാജസ്ഥാന്‍ -ജാര്‍ഖണ്ഡ് മത്സരവും ഇഷാന്‍ കിഷന് നഷ്‌ടം. ഇഷാന്‍ കിഷന്‍റെ അഭാവത്തില്‍ ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പറായി കുമാര്‍ കുശാഗ്ര.

Ishan Kishan  Ranji Trophy 2024  Jharkhand vs Rajasthan Ranji Trophy  ഇഷാന്‍ കിഷൻ  രഞ്ജി ട്രോഫി
Ishan Kishan Not Playing Ranji Trophy Match
author img

By ETV Bharat Kerala Team

Published : Feb 16, 2024, 11:42 AM IST

ജംഷഡ്‌പുര്‍: രഞ്ജി ട്രോഫിയിലും (Ranji Trophy) യുവതാരം ഇഷാന്‍ കിഷന്‍റെ (Ishan Kishan) അഭാവം തുടരുന്നു. ഇന്ന്‌ രാജസ്ഥാനെതിരെ ആരംഭിച്ച അവസാന റൗണ്ട് മത്സരത്തിലും ജാര്‍ഖണ്ഡ് പ്ലേയിങ് ഇലവനില്‍ താരം സ്ഥാനം പിടിച്ചിട്ടില്ല (Jharkhand vs Rajasthan Ranji Trophy). ഇഷാന്‍ കിഷന്‍റെ അഭാവത്തില്‍ കുമാര്‍ കുശാഗ്രയാണ് (Kumar Kushagra) മത്സരത്തില്‍ ജാര്‍ഖണ്ഡിനായി വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിയുന്നത്.

സെന്‍ട്രല്‍ കോണ്‍ട്രാക്‌ടിലുള്ള താരങ്ങള്‍ ദേശീയ ടീമിനൊപ്പമോ പരിക്കിലോ അല്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങളില്‍ നിര്‍ബന്ധമായും കളിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ (Jay Shah) നല്‍കിയത്. താരങ്ങളെയെല്ലാം ഈ വിവരം ഫോണിലൂടെ അറിയിച്ചിരുന്നെന്നും നേരത്തെ ജയ്‌ ഷാ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം അവഗണിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ജാര്‍ഖണ്ഡിനായി ഒരൊറ്റ മത്സരം പോലും കളിക്കാന്‍ ഇഷാൻ കിഷൻ തയ്യാറായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ ശേഷമായിരുന്നു താരം രഞ്ജി ട്രോഫിയിലും കളിക്കാതിരുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ടീമില്‍ നിന്നും പിന്മാറിയതിന് പിന്നാലെ പിന്നീട് നടന്ന അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും താരത്തെ ബിസിസിഐ പരിഗണിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ഇഷാന്‍ കിഷനെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ടെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന ഇഷാന്‍ കിഷൻ നിലവില്‍ ഐപിഎല്ലിന് മുന്‍പായുള്ള മുന്നൊരുക്കങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷം താരം മുംബൈ ഇന്ത്യന്‍സ് നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം പരിശീലനത്തിന് ഇറങ്ങിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറും (Deepak Chahar) രാജസ്ഥാന് വേണ്ടി കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയ ശ്രേയസ് അയ്യരും (Shreyas Iyer) രഞ്ജി ട്രോഫിയിലെ അവസാന റൗണ്ട് മത്സത്തിന് ഇറങ്ങിയിട്ടില്ല. പുറം വേദനയെ തുടര്‍ന്നാണ് ശ്രേയസ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

Also Read : 'ഇതൊന്നും വലിയ കാര്യമല്ല...' രാജ്‌കോട്ടിലെ റണ്‍ ഔട്ടിനെ കുറിച്ച് സര്‍ഫറാസ് ഖാന് പറയാനുള്ളത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.