ETV Bharat / sports

'ഹാർദിക്കിന് 'സൂപ്പർ സ്റ്റാർ' ട്രീറ്റ്‌മെന്‍റ്‌ നൽകരുത്; ബിസിസിഐ ആ പരിപാടി നിര്‍ത്തണം' - Irfan Pathan on Hardik Pandya

ഒരു കളിക്കാരന് മുന്‍ഗണ നല്‍കുന്ന ബിസിസിഐ സമീപനം പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയാവുമെന്ന് ഇര്‍ഫാന്‍ പഠാന്‍.

INDIAN CRICKET TEAM  ഹാര്‍ദിക് പാണ്ഡ്യ  ഇര്‍ഫാന്‍ പഠാന്‍  HARDIK PANDYA
Irfan Pathan argued BCCI to stop prioritizing Hardik Pandya
author img

By ETV Bharat Kerala Team

Published : Apr 27, 2024, 4:39 PM IST

മുംബൈ: ഹാർദിക് പാണ്ഡ്യയ്ക്ക് 'സൂപ്പർ സ്റ്റാർ' ട്രീറ്റ്‌മെന്‍റ്‌ നൽകുന്നത് ബിസിസിഐ അവസാനിപ്പിക്കണമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഹാര്‍ദിക്കിനെയും പരിഗണിക്കേണ്ടത്. അന്താരാഷ്‌ട്ര തലത്തിൽ, പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള പ്രധാന ടൂർണമെന്‍റുകളില്‍ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നതുവരെയെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് അമിതമായ മുൻഗണന നൽകരുതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

"ഹാർദിക് പാണ്ഡ്യയെക്കുറിച്ച് എനിക്ക് തോന്നുന്നത്, അവന് ഇതുവരെ നല്‍കി വന്നിരുന്ന അത്രയും മുൻഗണന ഇനിയും നല്‍കില്ലെന്ന് ബിസിസിഐ ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ്. കാരണം നമ്മള്‍ക്ക് മറ്റൊരു ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടറാണെങ്കില്‍, അന്താരാഷ്‌ട്ര തലത്തില്‍ പ്രത്യേകിച്ച് പ്രധാന ടൂര്‍ണമെന്‍റുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയേണ്ടതുണ്ട്. ഹാര്‍ദിക്കിനെ സംബന്ധിച്ച് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. അവന്‍റെ പൊട്ടന്‍ഷ്യലിനെക്കുറിച്ച് മാത്രമാണ് നമ്മള്‍ എപ്പോഴും ചിന്തിക്കുന്നത്"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്‌ട്ര വേദിയിലുമുള്ള ഹാർദിക്കിന്‍റെ പ്രകടനങ്ങൾ തമ്മില്‍ വ്യത്യാസമുണ്ട്. വ്യക്തിഗത കളിക്കാരെ ഉയർത്തിക്കാട്ടുന്നതിന് പകരം ടീമിനെ അടിസ്ഥാനമാക്കിയുള്ള സമീപനം വളർത്തിയെടുക്കുന്നതാവും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുകയെന്നും ഇര്‍ഫാന്‍ പറഞ്ഞു. ചില കളിക്കാർക്ക് അനാവശ്യ മുൻഗണന നൽകുന്നത് പ്രധാന ടൂർണമെന്‍റുകളിൽ ഇന്ത്യയുടെ വിജയസാധ്യത ഇല്ലാതാക്കുമെന്നും താരം വാദിച്ചു.

"ഐപിഎൽ പ്രകടനങ്ങളും അന്താരാഷ്‌ട്ര പ്രകടനങ്ങളും നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തീര്‍ച്ചയായും രണ്ടും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഒന്നാമതായി, അവൻ വർഷം മുഴുവനും കളിക്കേണ്ടതുണ്ട്.

അവന് തിരഞ്ഞെടുപ്പ് സാധ്യമല്ല. ബിസിസിഐ ഈ പരിപാടി അവസാനിപ്പിക്കണം. വ്യക്തികൾക്ക് മുൻഗണന നൽകുന്നത് നിർത്തുക എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. അതു ചെയ്യുകയാണെങ്കില്‍ പ്രധാന ടൂര്‍ണമെന്‍റ് വിജയിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

വർഷങ്ങളായി ഓസ്‌ട്രേലിയ തങ്ങളുടെ ടീമിനാണ് പ്രധാന്യം നല്‍കുന്നത്. അവിടെ എല്ലാവരേയും സൂപ്പര്‍ സ്റ്റാറുകളാക്കുകയാണ് ചെയ്യുന്നത്. ആ ടീമില്‍ ഒരു സൂപ്പര്‍ സ്റ്റാറില്ല. എല്ലാവരും സൂപ്പര്‍ സ്റ്റാറുകളാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ ടൂർണമെന്‍റുകളില്‍ ഒരിക്കലും നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല" - ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

ALSO READ: മുംബൈക്കും ഡല്‍ഹിക്കും ഇനി പ്ലേഓഫ്‌ സാധ്യതയുണ്ടോ?; കണക്കുകള്‍ പരിശോധിക്കാം.... - IPL 2024 MI Playoff

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹാര്‍ദിക്കിന് ഇതുവരെ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് ഇന്നിംഗ്‌സുകളിൽ നിന്നും 151 റൺസ് മാത്രമാണ് താരം നേടിയിട്ടുള്ളത്. കൂടാതെ, ഹാര്‍ദിക്കിന്‍റെ ബോളിങ്ങും ഫലപ്രദമല്ല. 10.94 എന്ന ഭയാനകമായ ഇക്കോണമി റേറ്റിൽ വെറും 4 വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താന്‍ കഴിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.