ETV Bharat / sports

ആദ്യ റൗണ്ടില്‍ 'തലപ്പത്ത്' രാജസ്ഥാൻ റോയല്‍സ്; പിന്നില്‍ ചെന്നൈയും പഞ്ചാബും ഗുജറാത്തും - IPL 2024 - IPL 2024

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ആദ്യ അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി രാജസ്ഥാൻ റോയല്‍സ്.

IPL POINTS TABLE  RAJASTHAN ROYALS  SANJU SAMSON  CHENNAI SUPER KINGS
IPL 2024
author img

By ETV Bharat Kerala Team

Published : Mar 25, 2024, 12:50 PM IST

ജയ്‌പൂര്‍: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) 10 ടീമുകളുടെയും ആദ്യ മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നായകനായ രാജസ്ഥാൻ റോയല്‍സ് (Rajasthan Royals). ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയാണ് സഞ്ജുവും സംഘവും തകര്‍ത്തത്. ഇന്നലെ (മാര്‍ച്ച് 24) ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ ജയം (RR vs LSG Match Result).

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സായിരുന്നു നേടാൻ സാധിച്ചത്. മത്സരത്തില്‍ 20 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയതോടെയാണ് 1.000 എന്ന നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാൻ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് (CSK) രണ്ടാം സ്ഥാനത്ത്. 0.779 ആണ് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും സംഘത്തിന്‍റെയും നെറ്റ് റണ്‍റേറ്റ്. പഞ്ചാബ് കിങ്സ് (PBKS), ഗുജറാത്ത് ടൈറ്റൻസ് (GT) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ (IPL 2024 Points Table After Match No5).

ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയ പഞ്ചാബിന് 0.455, മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ച ഗുജറാത്ത് ടൈറ്റൻസിന് 0.300 എന്നിങ്ങനെയുമാണ് നെറ്റ് റണ്‍റേറ്റ്. സീസണിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ആര്‍സിബിയെ തോല്‍പ്പിച്ചാല്‍ പഞ്ചാബിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് (KKR) നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കെകെആര്‍ തോല്‍പ്പിച്ചത്. 0.200 ആണ് അവരുടെ നെറ്റ് റണ്‍ റേറ്റ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH), മുംബൈ ഇന്ത്യൻസ് (MI), ഡല്‍ഹി കാപിറ്റല്‍സ് (DC), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (LSG) ടീമുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

Also Read : 'കോട്ട' കാക്കാൻ ആര്‍സിബി, ജയം തുടരാൻ പഞ്ചാബ് ; ചിന്നസ്വാമിയില്‍ ഇന്ന് വമ്പന്‍ പോര് - IPL 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.