ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ (IPL 2024) തങ്ങളുടെ കന്നി കിരീടമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants ) ലക്ഷ്യം വയ്‌ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് (KL Rahul) കഴിഞ്ഞ സീസണ്‍ പാതിയില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും മൂന്നാം സ്ഥാനത്തെത്താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് കഴിഞ്ഞിരുന്നു. പുതിയ സീസണില്‍ രാഹുലിന്‍റെ തിരിച്ചുവരവ് കരുത്ത് പകരുന്ന ലഖ്‌നൗവിന്‍റെ പ്രതീക്ഷകളും വാനോളമാണ്.
കരുത്തുറ്റ ബാറ്റിങ് നിരയാണ് ലഖ്‌നൗ ടീമിന്‍റേത്. ദേവ്ദത്ത് പടിക്കൽ, ക്വിന്‍റൺ ഡി കോക്ക്, കെഎൽ രാഹുൽ, കെയ്ൽ മെയേഴ്‌സ്, നിക്കോളാസ് പുരാൻ തങ്ങളുടേതായ ദിനങ്ങളില്‍ മത്സരങ്ങള്‍ ഒറ്റയ്‌ക്ക് വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണിവര്‍. മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, ഡേവിഡ് വില്ലി എന്നീ ഓള്‍റൗണ്ടര്‍മാര്‍ ബാറ്റിങ് നിരയ്‌ക്ക് മുതല്‍ക്കൂട്ടാവും.
ബോളിങ്ങ് നിരയുടെ മൂര്‍ച്ച കുറവാണ് ലഖ്‌നൗവിന്‍റെ ദൗര്‍ബല്യം. കഴിഞ്ഞ സീസണുകളിൽ ഡെത്ത് ഓവറുകളിൽ ലഖ്‌നൗ ഏറെ വലയുന്നതാണ് കാണാന്‍ കഴിഞ്ഞത്. പുതിയ സീസണിനായി (IPL 2024) കഴിഞ്ഞ താര ലേലത്തില്‍ ബോളിങ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനാണ് ലഖ്‌നൗ ശ്രദ്ധ ചെലുത്തിയത്.
പേസ് ആക്രമണം ശക്തിപ്പെടുത്താനായി 6.40 കോടി രൂപയ്‌ക്ക് ശിവം മാവി, 20 ലക്ഷം രൂപയ്‌ക്ക് അര്‍ഷാദ് ഖാന്‍ എന്നിവരെ ടീം സ്വന്തമാക്കി. സ്‌പിന്‍ യൂണിറ്റിലേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള ഇടംകയ്യൻ സ്പിന്നർ മണിമാരൻ സിദ്ധാർത്ഥിന് വേണ്ടി 2.40 കോടി രൂപയാണ് ലഖ്‌നൗ ചെലവഴിച്ചത്. ഓള്‍റൗണ്ടിങ് ഓപ്‌ഷനായി അർഷിൻ കുൽക്കർണി (20 ലക്ഷം) , ഡേവിഡ് വില്ലി ( 2 കോടി), ആഷ്‌ടൺ ടർണർ (20 ലക്ഷം) എന്നിവരേയും ടീം കൂടെ കൂട്ടി.
പുതിയ സീസണില്‍ ശിവം മാവി, ഷമർ ജോസഫ്, മൊഹ്‌സിൻ ഖാൻ, യാഷ് താക്കൂർ, നവീൻ ഉൾ ഹഖ് തുടങ്ങിയവരാണ് ടീമിലെ പ്രധാന പേസ് ഓപ്‌ഷനുകള്‍. ഇവരില്‍ നിന്നും സ്ഥിരതയാര്‍ന്ന മികച്ച പ്രകനങ്ങളാണ് ലഖ്‌നൗവിന് വേണ്ടത്. സ്‌പിന്‍ യൂണിറ്റില്‍ അമിത് മിശ്രയ്‌ക്കും രവി ബിഷ്‌ണോയിയ്‌ക്കും ഒപ്പം മണിമാരൻ സിദ്ധാർത്ഥിലും ടീമിന്‍റെ പ്രതീക്ഷ ഏറെയാണ്. മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ഇവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായമാണ്. ബോളിങ് യൂണിറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ലഖ്‌നൗവിന് ആശങ്കപ്പെടേണ്ടി വരില്ല.
ALSO READ: രോഹിത്തിനും ഹാര്‍ദിക്കിനും ഇടയിലുള്ള ദൂരം കൂടുതല്‍ ; മുംബൈ ടീം വീഡിയോയെ കളിയാക്കി ആരാധകര്‍
ലഖ്‌നൗ സ്‌ക്വാഡ്: കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ദേവ്‌ദത്ത് പടിക്കൽ, ആയുഷ് ബദോനി, ദീപക് ഹൂഡ, കെ ഗൗതം, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ്, പ്രേരക് മങ്കാദ്, യുദ്ധ്‌വീര്‍ സിംഗ്, ഷമർ ജോസഫ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌നോയ്, യാഷ് താക്കൂർ, അമിത് മിശ്ര, നവീൻ ഉൾ ഹഖ്, ശിവം മാവി, മണിമാരൻ സിദ്ധാർത്ഥ്, അർഷിൻ കുൽക്കർണി ( IPL 2024 Lucknow Super Giants squad).