ETV Bharat / sports

'ഹാര്‍ദിക് അതു ചെയ്‌തു, ഇതു ചെയ്‌തു എന്ന് പറയുന്നത് നിര്‍ത്തൂ...'; മുംബൈ നായകന് കട്ട പിന്തുണ - IPL 2024 - IPL 2024

മുംബൈ ഇന്ത്യന്‍സില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും കൂട്ടായതാണെന്ന് ബാറ്റിങ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ്.

KIERON POLLARD  MUMBAI INDIANS  HARDIK PANDYA  GT vs MI
IPL 2024 Kieron Pollard backs Mumbai Indians skipper Hardik Pandya
author img

By ETV Bharat Kerala Team

Published : Mar 25, 2024, 5:36 PM IST

അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരായ മത്സരത്തില്‍ ജസ്പ്രീത് ബുംറയ്‌ക്ക് (Jasprit Bumrah) പകരം ഓപ്പണിങ് ഓവര്‍ എറിഞ്ഞ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയക്ക് എതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഹാര്‍ദിക്കിന്‍റെ പ്രവര്‍ത്തിക്കെതിരെ കമന്‍ററി ബോക്‌സില്‍ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും അതൃപ്‌തി പ്രകടമാക്കിയിരുന്നു.

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ 'ജസ്‌പ്രീത് ബുംറ എവിടെ?' എന്ന് എക്‌സില്‍ കുറിച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഹാര്‍ദിക്കിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ബാറ്റിങ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ് (Kieron Pollard). ഹാര്‍ദിക് പാണ്ഡ്യ നടപ്പിലാക്കിയത് കൂട്ടായ തീരുമാനമെന്നാണ് പൊള്ളാര്‍ഡ് പറഞ്ഞിരിക്കുന്നത്.

"ഒരു ടീമെന്ന നിലയിൽ, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ആസൂത്രണം ചെയ്യുകയും തീരുമാനിക്കുകയും വേണം. കഴിഞ്ഞ രണ്ട് വർഷമായി ഗുജറാത്ത് ടൈറ്റന്‍സിനായി ഹാർദിക് ന്യൂ ബോള്‍ എറിഞ്ഞിരുന്നു. ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കുന്ന ഹാര്‍ദിക്ക് മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. ന്യൂ ബോള്‍ സ്വിങ് ചെയ്യുന്നതിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഹാര്‍ദിക് ആദ്യ ഓവര്‍ എറിഞ്ഞതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല" -കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദിക്കിന്‍റെ തീരുമാനത്തെയും പൊള്ളാര്‍ഡ് അനുകൂലിച്ചു. "ഇനി ഏഴാം നമ്പറില്‍ ബാറ്റു ചെയ്‌തതിലും ഹാര്‍ദിക്കിന് പിഴച്ചിട്ടില്ല. ഒരു തീരുമാനവും ആരും ഒറ്റയ്‌ക്ക് അല്ല എടുക്കുന്നത്. അതിനാല്‍ ഏഴാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങിയത് ഹാര്‍ദിക്കിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് പദ്ധതികളുണ്ട്.

ഓരോ ബാറ്റര്‍മാരും എപ്പോഴാണ് ഇറങ്ങേണ്ടതെന്ന് ഏറെ ചര്‍ച്ച ചെയ്‌താണ് ഞങ്ങള്‍ തീരുമാനക്കുന്നത്. വാലറ്റത്ത് ഹാര്‍ദിക്കിന് മുന്നെ രണ്ട് പവര്‍ ഹിറ്റര്‍മാരായിരുന്നു ക്രീസിലേക്ക് എത്തിയത്. നോക്കൂ... നേരത്തെ പലതവണ ടിം ഡേവിഡ് ഞങ്ങൾക്കായി ഗെയിമുകൾ ഫിനിഷ് ചെയ്‌തിട്ടുണ്ട്. ഹാർദിക് വർഷങ്ങളായി അത് ചെയ്യുന്നുണ്ട്.

ALSO READ: 'ഞാനോ, ഞാനാണോ പോവണ്ടേ' ; ഹാര്‍ദിക്കിന്‍റെ പ്രവര്‍ത്തിയില്‍ അവിശ്വസനീയതയോടെ രോഹിത് - IPL 2024

ഏതു സമയത്തും ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള താരങ്ങളാണവര്‍. എന്നാല്‍ ഗുജറാത്തിനെതിരെ അവര്‍ക്കതിന് കഴിഞ്ഞില്ല. അതിനെ ഞങ്ങള്‍ വിലയിരുത്തും. ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ തീരുമാനം കൂട്ടായിട്ടുള്ളതാണ്. അതിനാല്‍ തന്നെ 'ഹാര്‍ദിക് ആ തീരുമാനമെടുത്തു, ഹാര്‍ദിക് അതു ചെയ്‌തു അല്ലെങ്കില്‍ ഇതു ചെയ്‌തു എന്നു പറയുന്നത് നിര്‍ത്താം'. ഞങ്ങള്‍ ഒരു ടീമാണ്. ഒറ്റക്കെട്ടായാണ് ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത്" -മുംബൈ ബാറ്റിങ് കോച്ച് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.