ETV Bharat / sports

'കോലിയെ വീണ്ടും ആര്‍സിബി ക്യാപ്റ്റനാക്കൂ, കുറഞ്ഞത് ഒരു പോരാട്ടമെങ്കിലും കാണാം'; വമ്പന്‍ വാക്കുകളുമായി മുന്‍ ഇന്ത്യന്‍ താരം - Harbhajan Singh on Virat Kohli - HARBHAJAN SINGH ON VIRAT KOHLI

2013 മുതല്‍ക്ക് 2021 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിച്ചത് വിരാട് കോലി ആയിരുന്നു.

FAF DU PLESSIS  VIRAT KOHLI  IPL 2024  വിരാട് കോലി
Harbhajan Singh Wants Virat Kohli as RCB Captain
author img

By ETV Bharat Kerala Team

Published : Apr 12, 2024, 10:18 AM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ അഞ്ചാം തോല്‍വിയായിരുന്നു മുംബൈ ഇന്ത്യന്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വഴങ്ങിയത്. തോല്‍വിയോടെ പോയിന്‍റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തേക്കും ആര്‍സിബി വീണു. കഴിഞ്ഞ സീസണുകളിലേതിന് സമാനമായി ബോളര്‍മാരുടെ മോശം പ്രകടനങ്ങളാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്.

ബാറ്റിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ വിരാട് കോലി ഒഴികെയുള്ള താരങ്ങള്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. സീസണില്‍ ആര്‍സിബി മോശം പ്രകടനം നടത്തുന്നതിനിടെ ഫാഫ്‌ ഡുപ്ലെസിസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്‌. ക്യപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലിയെ തിരികെ എത്തിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

"ഞാൻ പറയുന്നത് വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കുക എന്നാണ്. കുറഞ്ഞത് ഒരു പോരാട്ടമെങ്കിലും കാണാന്‍ കഴിയും. തന്‍റെ കളിക്കാരെ അതിന് പ്രേരിപ്പിക്കുന്ന താരമാണ് വിരാട് കോലി. വിരാട് കോലിയെ ക്യാപ്റ്റനാക്കുക. ഈ ടീം പൊരുതി ജയിക്കും"- മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഹര്‍ഭജന്‍റെ വാക്കുകള്‍.

നേരത്തെ, ആര്‍സിബിയെ ദീര്‍ഘകാലം നയിച്ചിരുന്ന താരമാണ് വിരാട് കോലി. 2013 മുതല്‍ക്ക് 2021 വരെയായിരുന്ന കോലി ആര്‍സിബിയ്‌ക്ക് നേതൃത്വം നല്‍കിയത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 2026-ല്‍ ആര്‍സിബി റണ്ണേഴ്‌സപ്പായിരുന്നു.

2015, 2020, 2021 സീസണുകളില്‍ പ്ലേ ഓഫിലുമെത്തി. കഴിഞ്ഞ സീസണില്‍ ഫാഫ് ഡുപ്ലെസിസന്‍റെ അഭാവത്തില്‍ മൂന്ന് മത്സരങ്ങളില്‍ 35-കാരന്‍ ടീമിനെ നയിച്ചിരുന്നു. കോലിയ്‌ക്ക് കീഴില്‍ ആകെ 143 മത്സരങ്ങളിലാണ് ആര്‍സിബി കളിച്ചിട്ടുള്ളത്. 66 മത്സരങ്ങളില്‍ വിജയം നേടിയ ടീം 70 എണ്ണത്തിലാണ് തോല്‍വി വഴങ്ങിയത്.

കോലി പടിയറങ്ങിയതോടെ 2022-ലാണ് ഫാഫ് ടീമിന്‍റെ ചുമതലയിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരത്തിന് കഴില്‍ ഇതുവരെ 33 മത്സരങ്ങളില്‍ കളിച്ച ആര്‍സിബി 15 വിജയങ്ങള്‍ നേടിയപ്പോള്‍ 18 മത്സരങ്ങളിലാണ് തോറ്റത്.

ALSO READ: പിന്തുടര്‍ന്ന് അടിച്ചിടാന്‍ മുന്നില്‍ മുംബൈ തന്നെ; റെക്കോഡ് ഇങ്ങനെ.... - Mumbai Indians Chasing Record

അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴ്‌ വിക്കറ്റുകള്‍ക്കായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോല്‍വി സമ്മതിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സായിരുന്നു അടിച്ചത്. മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 15.3 ഓവറില്‍ 199 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.