ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം പതിപ്പിന്‍റെ ഉദ്‌ഘാനട മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (Royal Challengers Bengaluru) ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) ബോളിങ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (Faf du Plessis) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്.
ആദ്യം ബാറ്റ് ചെയ്യുന്നത് ഗുണം ചെയ്യുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് തോന്നുന്നതായി ഡുപ്ലെസിസ് പറഞ്ഞു. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദാണ് (Ruturaj Gaikwad) ചെന്നൈയെ നയിക്കുന്നത്. കഴിഞ്ഞ ദിവസാണ് നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ടീമിന്‍റെ ഇതിഹാസ താരം എംഎസ് ധോണി പ്രഖ്യാപിച്ചത്. ചെന്നൈയെ നയിക്കുക എന്നത് ബഹുമതിയാണെന്ന് റുതുരാജ് പ്രതികരിച്ചു. ഏറെ അനുഭവ സമ്പത്തുള്ള താരങ്ങളാണ് കളിക്കുന്നത്.
ഡെവോണ്‍ കോണ്‍വേ, മതീഷ പതിരണ എന്നിവര്‍ക്ക് കളിക്കാന്‍ കഴിയാത്തത് സങ്കടകരമാണ്. പ്ലേയിങ് ഇലവനില്‍ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ എന്നീ വിദേശതാരങ്ങളുണ്ട്. മിസ്റ്ററി സ്പിന്നർ സമീർ റിസ്‌വി അരങ്ങേറ്റം കുറിക്കുന്നതായും റുതുരാജ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ് (സി), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹാർ, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്‌പാണ്ഡെ.
ചെന്നൈ ഇംപാക്‌ട് പ്ലെയേര്‍സ്: ശാർദുൽ താക്കൂർ, ശിവം ദുബെ, ഷെയ്ഖ് റാഷിദ്, നിശാന്ത് സിന്ധു, മൊയിൻ അലി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (പ്ലേയിങ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോലി, രജത് പടിദാര്‍, ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), അനൂജ് റാവത്ത്, കർൺ ശർമ, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്.
ബെംഗളൂരു ഇംപാക്‌ട് പ്ലെയര്‍: യാഷ് ദയാല്‍
മത്സരം കാണാന്‍ : ഐപിഎല്ലിലെ സിഎസ്‌കെ vs ആര്‍സിബി മത്സരം ടെലിവിഷനിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത് സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ്. ഓണ്‍ലൈനായി ജിയോ സിനിമ വെബ്‌സൈറ്റും ആപ്ലിക്കേഷനും വഴിയാണ് ലൈവ് സ്‌ട്രീമിങ്.