ETV Bharat / sports

പരിക്ക് വീണ്ടും വില്ലനായി; ഓസീസിനെതിരായ രണ്ട് ടെസ്റ്റുകളിലും മുഹമ്മദ് ഷമി പുറത്ത് - AUSTRALIA VS INDIA

ഇടത് കാൽമുട്ടിലെ നീർക്കെട്ടാണ് വലംകൈയ്യൻ ഷമിക്ക് വിനയായത്.

MOHAMMED SHAMI  BORDER GAVASKAR TROPHY  ഇന്ത്യൻ പേസർ മുഹമ്മദ് ഷമി  ബോർഡർ ഗവാസ്‌കർ ട്രോഫി
File Photo: Mohammed Shami (IANS)
author img

By ETV Bharat Sports Team

Published : 14 hours ago

ഹൈദരാബാദ്: ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി പുറത്തായി. പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ടീമില്‍ ഇടം നേടാന്‍ കഴിയാത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇടത് കാൽമുട്ടിലെ നീർക്കെട്ടാണ് വലംകൈയ്യൻ പേസറിന് വിനയായത്. കഴിഞ്ഞ കുറച്ചു നാളുകളായി വലത് കുതികാൽ പരിക്കിൽ നിന്ന് മല്ലിടുകയായിരുന്നു ഷമി. അതിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ച് മത്സരത്തിലേക്ക് മടങ്ങി. ക്രിക്കറ്റിലേക്ക് മടങ്ങിയതിന് ശേഷം താരത്തിന്‍റെ കാൽമുട്ടിന് നീരു വന്നതായാണ് റിപ്പോര്‍ട്ട്.

കാൽമുട്ടിനേറ്റ പരിക്കിൽനിന്ന് പൂർണ മുക്തനാകാൻ ഷമിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ബി.സി.സി.ഐ അറിയിച്ചു.ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് വൈകും. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള പരിഗണനയ്ക്ക് താരം ഫിറ്റായിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഷമിയുടെ പങ്കാളിത്തം കാൽമുട്ടിന്‍റെ പുരോഗതിയെ ആശ്രയിച്ചിരിക്കുമെന്നു ബിസിസിഐ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഷമി ദേശീയ ടീമിനായി കളിച്ചിട്ടില്ല. അതിനുശേഷം ഫെബ്രുവരിയിൽ കുതികാൽ ശസ്ത്രക്രിയ നടത്തി. ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെ നടന്ന വാർത്താ സമ്മേളനത്തിൽ ബിസിസിഐ മോണിറ്ററിംഗ് ടീം ഈ അവസ്ഥയെക്കുറിച്ച് നോക്കുന്നുണ്ടെന്നും ഷമിയുടെ കാൽമുട്ടിന് നീരുവന്നതായും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായതോടെ ഇരു ടീമുകൾക്കും ഉഭയകക്ഷി പരമ്പര സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ, പരമ്പരയുടെ ഫലം ഇരു ടീമുകളുടെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യതയെ ബാധിക്കും.

Also Read: അശ്വിന് പിന്‍ഗാമിയാകാന്‍ മുംബൈ താരമോ..! തനുഷ് കോട്ടിയന്‍ ഇന്ത്യൻ ടീമിൽ - TANUSH KOTIAN

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.