മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ നിര്യാണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യൻ കായിക ലോകം. രാജ്യത്തിന് മുഴുവൻ ദാര്‍ശികനായിരുന്ന വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് നീരജ് ചോപ്ര പറഞ്ഞു. രാജ്യത്തിന് മുഴുവൻ പ്രചോദനമായ അദ്ദേഹവുമായുള്ള സംഭാഷണം ഒരിക്കലും മറക്കില്ലെന്നും നീരജ് എക്‌സില്‍ കുറിച്ചു.
തങ്കപ്പെട്ട ഹൃദയത്തിന് ഉടമയായിരുന്നു രത്തൻ ടാറ്റ എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്. തന്‍റെ ജീവിതം പോലെ മറ്റുള്ളവരുടെ ജീവിതവും മെച്ചപ്പെട്ടതാക്കാൻ അദ്ദേഹം പ്രയത്നിച്ചു. എക്കാലവും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നുമായിരുന്നു രോഹിത് പ്രതികരിച്ചത്.
I’m very sorry to hear about the passing of Shri Ratan Tata ji. He was a visionary, and I’ll never forget the conversation I had with him. He inspired this entire nation. I pray that his loved ones find strength. Om Shanti. 🙏
— Neeraj Chopra (@Neeraj_chopra1) October 9, 2024
A man with a heart of gold. Sir, you will forever be remembered as someone who truly cared and lived his life to make everyone else’s better. pic.twitter.com/afbAbNIgeS
— Rohit Sharma (@ImRo45) October 10, 2024
രത്തൻ ടാറ്റയുടെ മഹത്വം അദ്ദേഹത്തിന്‍റെ മൂല്യങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും എന്നും ജ്വലിച്ച് നില്‍ക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍ കുറിച്ചു. അദ്ദേഹത്തോടൊപ്പം തനിക്ക് സമയം ചെലവഴിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തെ ഒരിക്കല്‍പോലും നേരിട്ട് കാണ്ടിട്ടില്ലാത്ത ആളുകള്‍ പോലും ഞാൻ അനുഭവിക്കുന്ന അതേ സങ്കടമാണ് അനുഭവിക്കുന്നതെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു.
In his life, and demise, Mr Ratan Tata has moved the nation.
— Sachin Tendulkar (@sachin_rt) October 10, 2024
I was fortunate to spend time with him, but millions, who have never met him, feel the same grief that I feel today. Such is his impact.
From his love for animals to philanthropy, he showed that true progress can… pic.twitter.com/SBc7cdWbGe
Ek mahaan insaan, ek saccha visionary. Ratan Tata sir aapki legacy hamesha humare saath rahegi. RIP 🙏🙏#RatanTata pic.twitter.com/UjCS8CEkBp
— Saina Nehwal (@NSaina) October 10, 2024
വലിയ മനുഷ്യനും യഥാര്‍ത്ഥ ദര്‍ശകനുമാണ് രത്തൻ ടാറ്റ എന്നാണ് ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ എക്സില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ലെഗസി എപ്പോഴും നമുക്കൊപ്പം തന്നെയുണ്ടാകുമെന്നും സൈന അഭിപ്രായപ്പെട്ടിരുന്നു.