കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഹൈദരാബാദിൽ മലേഷ്യയ്‌ക്കെതിരായ ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ 1-1ന് ഇന്ത്യ സമനില വഴങ്ങിയിരുന്നു. 2024 കലണ്ടർ വർഷത്തിൽ ഒരു മത്സരം പോലും ഇന്ത്യൻ ടീമിന് ജയിക്കാന്‍ കഴിഞ്ഞില്ലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023 ജൂലൈയിലാണ് അവസാനമായി ഇന്ത്യ ആദ്യ നൂറില്‍ (99) സ്ഥാനം പിടിച്ചത്. 2023 ൽ സാഫ് കപ്പും ഇന്‍റർകോണ്ടിനെന്‍റൽ കപ്പും ത്രിരാഷ്ട്ര കപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ 2024 ൽ കളിച്ച 14 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നിൽ പോലും ജയമില്ല. ആറ് മത്സരങ്ങളിൽ തോൽവിയറിഞ്ഞപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയായിരുന്നു ഫലം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്ത് സിറ്റിയിൽ കുവൈറ്റിനെതിരെയാണ് ഇന്ത്യ അവസാന വിജയം സ്വന്തമാക്കിയത്.
🇩🇪 re-enter the top 10!
— FIFA World Cup (@FIFAWorldCup) November 28, 2024
🇵🇹 & 🇳🇱 jump up one spot!
The latest #FIFARankings are now out! 📊
2024ലെ ഇന്ത്യയുടെ റാങ്കിങ് ഫെബ്രുവരി (117), ഏപ്രിൽ (121), ജൂൺ, ജൂലൈ (124), സെപ്റ്റംബർ (126), ഒക്ടോബർ (125) ഇപ്രകാരമാണ്. 1996 ഫെബ്രുവരിയിൽ നേടിയ 94-ാം റാങ്കായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന റാങ്കിങ്. അതേസമയം ഫിഫ റാങ്കിങ്ങിൽ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ഫ്രാൻസ്, സ്പെയിൻ എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്.
പോർച്ചുഗലും നെതർലൻഡും ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും എത്തിയപ്പോൾ ബെൽജിയം രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തെത്തി. ഇടവേളയ്ക്ക് ശേഷം ആദ്യ പത്തിനുള്ളിൽ ജർമനി ഇടം നേടി. സ്പെയിൻകാരൻ മനോലോ മാർക്വേസാണ് ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പരിശീലകന്‍.
ആദ്യ പത്തിൽ: 1. അർജന്‍റീന – 1867.252. ഫ്രാൻസ് – 1859.783. സ്പെയിൻ – 1853.274. ഇംഗ്ലണ്ട് – 1813.815. ബ്രസീൽ – 1775.856. പോർച്ചുഗൽ – 1761.277. നെതർലാന്‍ഡ് – 1761.279. ഇറ്റലി - 1731.5110. ജർമനി - 1703.79