ETV Bharat / sports

അസമിന്‍റെ മറഡോണ, ഫുട്‌ബോള്‍ ഇതിഹാസം തോസെൻ ബോറ അന്തരിച്ചു - Toshen Borah Passes Away

author img

By ETV Bharat Sports Team

Published : Sep 14, 2024, 10:14 PM IST

ഇന്ത്യന്‍ ഫുട്ബോൾ താരം തോസെൻ ബോറ അന്തരിച്ചു. ഇന്ന് സെപ്‌റ്റംബര്‍ 14നായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

തോസെൻ ബോറ അന്തരിച്ച്  ASSSAMS MARADONA  INDIAN FOOTBALL PLAYER TOSHEN BORAH  ASSAM FOOTBALLER TOSHEN BORAH DIED
Toshen Borah (ETV Bharat)

ദിസ്‌പൂര്‍ : ഫുട്‌ബോള്‍ ഇതിഹാസം തോസെൻ ബോറ വിടവാങ്ങി. അസം ഫുട്ബോൾ ടീം ക്യാപ്റ്റനും ദേശീയ ഫുട്ബോൾ താരവുമായ തോസെൻ ബോറ ഇന്ന് (സെപ്‌തംബര്‍ 14) ആണ് മരണത്തിന് കീഴടങ്ങിയത്. ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടര്‍ന്ന് ബോറ ദിബ്രുഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1950 ഫെബ്രുവരി 14ന് ദിബ്രുഗഡ് ജില്ലയിലെ നഹർകതിയയിലാണ് തോസെൻ ബോറ ജനിച്ചത്. ദിബ്രുഗഡിലെ കനോയി കോളജിൽ നിന്ന് ബോറ പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോട്ടൺ കോളജിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദവും ഗുവാഹത്തി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

കായിക രംഗത്തെ സംഭാവനകൾ

കുട്ടിക്കാലം മുതലെ ഫുട്ബോൾ കളി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന തോസെൻ ബോറ സ്‌കൂൾ തലം മുതൽ ഫുട്ബോൾ കളിച്ചിരുന്നു. അക്കാദമിക ജീവിതത്തിനൊപ്പം അദ്ദേഹം ഫുട്ബോളിനെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു. കോട്ടൺ കോളജിൽ പഠിക്കുമ്പോൾ ഗുവാഹത്തി യൂണിവേഴ്‌സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായും ബോറ.

തോസെൻ ബോറ അന്തരിച്ച്  ASSSAMS MARADONA  INDIAN FOOTBALL PLAYER TOSHEN BORAH  ASSAM FOOTBALLER TOSHEN BORAH DIED
തോസെൻ ബോറ (ETV Bharat)

പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മഹാറാണയ്ക്ക് വേണ്ടി തോസെൻ ബോറ കളിച്ചിട്ടുണ്ട്. ആദ്യ പ്രീ ഒളിമ്പിക്‌സ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യക്കായി പന്തുതട്ടി. നിരവധി വര്‍ഷം അസം ഫുട്ബോൾ ടീമിനെ അദ്ദേഹം നയിച്ചു.

ബോറയുടെ കീഴില്‍ മൂന്ന് തവണ അസം സന്തോഷ് ട്രോഫി കളിച്ചു. അസം പൊലീസ്, ഓയിൽ, നാംരൂപ് ഫെർട്ടിലൈസർ കോർപ്പറേഷൻ ഫുട്ബോൾ ടീം, ഇലവൻ സ്റ്റാർ ഫുട്ബോൾ ടീം തുടങ്ങിയ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പരിശീലനത്തിന് കീഴില്‍ അസം പൊലീസ് ഫുട്ബോൾ ടീം ദേശീയ ചാമ്പ്യന്മാരുയി. ആസാമിൻ്റെ സന്തോഷ് ട്രോഫി ടീമിൻ്റെ സെലക്‌ടറായും പരിശീലകനായും തോസെൻ ബോറ പ്രവര്‍ത്തിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദേശീയ ഫുട്ബോൾ താരത്തിൻ്റെ വിയോഗം കായിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്‌ടമാണ് വരുത്തിയിരിക്കുന്നത്. ദിബ്രുഗഡിൽ നിന്നുള്ള വിവിധ ഫുട്‌ബോള്‍ ഗ്രൂപ്പുകളും കായിക സംഘാടകരും ഇതിഹാസ താരത്തിന് അന്തിമോപചാരം അർപ്പിച്ചു.

Also Read: യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍; എകെജി സെന്‍ററില്‍ പൊതുദര്‍ശനം, മൃതദേഹം എയിംസിന് കൈമാറും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.