ETV Bharat / sports

സൂര്യകുമാർ യാദവ് ബുച്ചി ബാബു ടൂർണമെന്‍റിൽ കളിക്കും - Suryakumar Yadav

സൂര്യകുമാർ യാദവ് ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്‍റില്‍ മുംബൈയ്ക്കായി കളിക്കും. ഇന്ത്യൻ യുവ ബാറ്റ്‌സ്‌മാൻ സർഫറാസ് ഖാനാണ് മുംബൈയുടെ നായകൻ. ഓഗസ്റ്റ് 15 മുതലാണ് ബുച്ചി ബാബു ടൂർണമെന്‍റ് ആരംഭിക്കുന്നത്.

SURYAKUMAR YADAV  BUCHI BABU TOURNAMENT  CRICKET TOURNAMENT  സൂര്യകുമാർ യാദവ്
Suryakumar Yadav (ANI)
author img

By ETV Bharat Sports Team

Published : Aug 11, 2024, 5:39 PM IST

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്‍റെ സ്റ്റാർ ബാറ്റിസ്‌മാനും ടി-20 ടീം ക്യാപ്റ്റനുമായ സൂര്യകുമാർ യാദവ് ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്‍റില്‍ മുംബൈയ്ക്കായി കളിക്കും. ഇന്ത്യൻ യുവ ബാറ്റ്‌സ്‌മാൻ സർഫറാസ് ഖാനാണ് മുംബൈയുടെ നായകൻ. ഓഗസ്റ്റ് 15 മുതലാണ് ബുച്ചി ബാബു ടൂർണമെന്‍റ് ആരംഭിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര അവസാനിച്ചതിനാൽ കുറച്ചുകാലത്തേക്ക് ഇന്ത്യയുടെ ഒരു അന്താരാഷ്ട്ര മത്സരവും നടക്കാനില്ല. അന്താരാഷ്ട്ര ആഭ്യന്തര സീസൺ സെപ്റ്റംബർ 19 ന് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കും. ആദ്യ ടെസ്റ്റ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.

ബുച്ചി ബാബു ഒരു റെഡ് ബോൾ ടൂർണമെന്‍റാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയടക്കമുള്ള താരങ്ങള്‍ ബുച്ചി ടൂര്‍ണമെന്‍റില്‍ കളിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ബാറ്റ്സ്‌മാൻമാരായ സിദ്ധേഷ് ലാഡ്, അഖിൽ ഹെർവാദ്കർ എന്നിവരെയും മുംബൈ ടീമിൽ ഉൾപ്പെടുത്തി.

ഇതുവരെ ഒരു ടെസ്റ്റ് മാത്രമാണ് സൂര്യകുമാർ കളിച്ചിട്ടുള്ളത്. അതിൽ 8 റൺസാണ് നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിലാണ് ടെസ്റ്റ് നടന്നത്. എന്നാല്‍ 37 ഏകദിനങ്ങളും 71 ടി20കളും കളിച്ചിട്ടുള്ള താരം 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു.

Also Read: അഞ്ച് പന്തില്‍ അഞ്ച് സിക്‌സ്; ബാറ്റിങ് വെടിക്കെട്ടുമായി പൊള്ളാര്‍ഡ്, റാഷിദ് ഖാനെ പറത്തി - Kieron Pollard smashed Rashid khan

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.