ETV Bharat / sports

'ഇത് വിശ്രമിക്കാനുള്ള സമയമല്ല; സർഫറാസ് ഖാൻ, ടീമിലേക്ക് മടങ്ങിവരാൻ ഫിറ്റ്‌നസിൽ കഠിനാധ്വാനം ചെയ്യണം - Sarfaraz Khan

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം എന്ന സ്വപ്‌നം സാക്ഷാത്കരിച്ച ശേഷം സർഫറാസ് തന്‍റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും കഠിനമായി പരിശീലിക്കുകയും ചെയ്യുകയാണ്.

SARFARAZ KHAN  INDIAN CRICKET TEAM  സർഫറാസ് ഖാൻ  INDIAN PREMIER LEAGUE
Sarfaraz Khan (ANI)
author img

By ETV Bharat Sports Team

Published : Aug 17, 2024, 5:16 PM IST

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരെ ഈ വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാൻ ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ അല്‍പം കഠിന പരിശ്രമത്തിലാണ്. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിച്ച സർഫറാസ് പരമ്പരയിൽ 3 അർധസെഞ്ച്വറി നേടി തകർപ്പൻ പ്രകടനം നടത്തി. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം എന്ന സ്വപ്‌നം സാക്ഷാത്കരിച്ച ശേഷം താരം തന്‍റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും കഠിനമായി പരിശീലിക്കുകയും ചെയ്യുകയാണ്.

സർഫറാസ് ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 'എനിക്ക് ഓഫ് സീസൺ എന്നൊന്നില്ല. ഞാൻ രാവിലെ 4.15 ന് ഉണരും 4.30 ന് ഞാൻ ദീർഘദൂര ഓട്ടത്തോടെ ദിവസം ആരംഭിക്കുന്നുവെന്ന് താരം പറഞ്ഞു. എന്‍റെ സ്വപ്‌നം പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നതിനാല്‍ ഇതെനിക്ക് വിശ്രമിക്കാനുള്ള സമയമല്ല. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തന്‍റെ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

SARFARAZ KHAN  INDIAN CRICKET TEAM  സർഫറാസ് ഖാൻ  INDIAN PREMIER LEAGUE
Sarfaraz Khan (ANI)

ചിലർക്ക് അവരുടെ കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഇടവേള ലഭിക്കും. ചിലർക്ക് കാത്തിരിക്കേണ്ടി വരും.ആഭ്യന്തര ക്രിക്കറ്റിൽ ധാരാളം സമയം ചിലവഴിക്കാൻ എനിക്ക് സമയമെടുക്കും. കഠിനാധ്വാനം ഒരു മികച്ച ബാറ്റിസ്‌മാനാക്കാൻ എന്നെ സഹായിക്കും.ആദ്യ കളിയിലെ ആദ്യ മൂന്ന് പന്തുകളിൽ ഞാൻ പരിഭ്രാന്തനായിരുന്നു. പക്ഷേ, അതിനുശേഷം ഞാൻ നിയന്ത്രണത്തിലായെന്ന് സര്‍ഫറാസ് പറഞ്ഞു.

Also Read: ഡൽഹി പ്രീമിയർ ലീഗ് ടി20: ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 8 വരെ, സീനിയര്‍ താരങ്ങളും കളിക്കും - Delhi Premier League

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.