ETV Bharat / sports

പരമ്പര പിടിയ്‌ക്കാൻ ഇന്ത്യ, ഒപ്പമെത്താൻ ഇംഗ്ലണ്ട്; നാലാം ടെസ്റ്റിന് ഇന്ന് റാഞ്ചിയില്‍ തുടക്കം

author img

By ETV Bharat Kerala Team

Published : Feb 23, 2024, 7:23 AM IST

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: റാഞ്ചിയില്‍ നാലാം മത്സരം ഇന്ന് തുടങ്ങും. മത്സരം ജയിച്ചാല്‍ ഇന്ത്യയക്ക് പരമ്പര.

India vs England 4th Test  India vs England Preview  England Playing XI For 4th Test  ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്  റാഞ്ചി ടെസ്റ്റ്
India vs England 4th Test

റാഞ്ചി: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് ആരംഭിക്കും (India vs England 4th Test). റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ആണ് മത്സരം. തുടര്‍ച്ചയായ മൂന്നാം ജയവും പരമ്പരയുമാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയാണ് 2-1ന് മുന്നില്‍. ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന് തോല്‍വി വഴങ്ങിയ ടീം ഇന്ത്യ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും ജയം സ്വന്തമാക്കുകയായിരുന്നു. റാഞ്ചിയിലും ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.

മിന്നും ഫോമിലുള്ള യശസ്വി ജയ്‌സ്വാളിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. നായകൻ രോഹിത് ശര്‍മയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികവിലേക്ക് ഉയര്‍ന്നാല്‍ കൂടുതല്‍ പേടിക്കാനില്ല. രാഹുലിന്‍റെ പകരക്കാരനായെത്തിയ പടിദാറിന് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായിട്ടില്ല.

ഈ സാഹചര്യത്തില്‍ പടിദാറിന് പകരം ദേവ്ദത്ത് പടിക്കലിനെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. സര്‍ഫറാസ് ഖാൻ, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ്. ബൗളിങ്ങ് ഡിപ്പാര്‍ട്‌മെന്‍റില്‍ ആയിരിക്കും കൂടുതല്‍ അഴിച്ചുപണികള്‍ ഉണ്ടായിരിക്കുക.

ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ മുകേഷ് കുമാര്‍, ആകാശ് ദീപ് എന്നിവരില്‍ ഒരാള്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ഇന്ത്യ നാല് സ്‌പിന്നര്‍മാരെ കളിപ്പിക്കാനാണ് ആലോചിക്കുന്നതെങ്കില്‍ അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്കാകും വിളിയെത്തുക.

മറുവശത്ത് ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. പരമ്പര കൈവിടാതിരിക്കാൻ ബെൻ സ്റ്റോക്‌സിനും സംഘത്തിനും റാഞ്ചിയില്‍ ജയം അനിവാര്യമാണ്. താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ഇംഗ്ലണ്ടിന്‍റെ പ്രശ്‌നം.

ഹൈദരാബാദില്‍ ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയായ ഒലീ പോപ്പ് പിന്നീട് മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ബാറ്റിങ്ങില്‍ ജോ റൂട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും ഫോം ഔട്ടും ടീമിന് തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ബാറ്റിങ്ങില്‍ തിളങ്ങുന്നില്ലെങ്കിലും പാര്‍ട് ടൈം ബൗളറായി ടീമിന് വേണ്ട പ്രകടനം ജോ റൂട്ട് നടത്തുവെന്നത് ആശ്വാസം.

രാജ്‌കോട്ടില്‍ ഇറങ്ങിയ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് റാഞ്ചിയിലേക്കെത്തുന്നത്. പേസര്‍ മാര്‍ക്ക് വുഡ്, സ്‌പിന്നര്‍ റെഹാൻ അഹമ്മദ് എന്നിവരെ മാറ്റി ഒലീ റോബിൻസണ്‍, ഷൊയ്‌ബ് ബഷീര്‍ എന്നീ താരങ്ങളെ ഇംഗ്ലണ്ട് നാലാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.

Also Read : 'ഇവിടെ എന്തും സംഭവിക്കാം' ; റാഞ്ചിയിലെ പിച്ച് കണ്ട് 'ഞെട്ടി' ബെൻ സ്റ്റോക്‌സ്

ഇന്ത്യ സാധ്യത ഇലവൻ (India Predicted Playing XI For 4th Test): രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്‌സര്‍ പട്ടേല്‍/ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ (England Playing XI For 4th Test Against India): ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.