അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഞെട്ടലോടെ തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ യശസ്വി വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കുമായി താരം കൊമ്പുകോര്‍ക്കുകയും ചെയ്‌തു. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ യുവ ഓപ്പണറെ വീഴ്‌ത്താന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞു. 140.4 കിലോ മീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ ഇന്‍സ്വിങ്ങറിലാണ് യശസ്വി വീണത്.
FIRST BALL OF THE TEST!
— cricket.com.au (@cricketcomau) December 6, 2024
Mitchell Starc sends Adelaide into delirium.#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/pIPwqlX3dJ
സ്റ്റാര്‍ക്കിന്‍റെ മധുരപ്രതികാരമാണിതെന്നാണ് ആരാധകരുടെ പക്ഷം. തന്‍റെ ടെസ്റ്റ് കരിയറിൽ ഇതാദ്യമായാണ് ജയ്‌സ്വാൾ ഗോൾഡൻ ഡക്കാവുന്നത്. ഇതോടെ ടെസ്റ്റില്‍ ഗോൾഡൻ ഡക്കായ ഏഴാമത്തെ ഇന്ത്യന്‍ താരമായി യശസ്വി മാറി. സുനിൽ ഗവാസ്‌കർ, സുധീർ നായിക്, ഡബ്ല്യുവി രാമൻ, ശിവസുന്ദർ ദാസ്, വസീം ജാഫർ, കെഎൽ രാഹുൽ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.
അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയെങ്കിലും പെര്‍ത്തിലേതിന് സമാനമായി കെഎല്‍ രാഹുലാണ് ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. രോഹിത്തിനെ കൂടാതെ ശുഭ്‌മാന്‍ ഗില്‍, ആര്‍ അശ്വിന്‍ എന്നിവരും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിവരാണ് വഴിയൊരുക്കിയത്. ഓസീസ് ടീമില്‍ ഒരുമാറ്റമാണുള്ളത്.
ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബാളണ്ട് ടീമിലെത്തി. പെർത്തിൽ 295 റൺസിന്‍റെ തകര്‍പ്പന്‍ വിജയം പിടിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ്. അഡ്‌ലെയ്‌ഡിലും കളിപിടിക്കാനായാല്‍ സന്ദര്‍ശകര്‍ക്ക് ലീഡുയര്‍ത്താം.
Golden duck for Yashasvi Jaiswal by Mitchell Starc.
— Vishal. (@SPORTYVISHAL) December 6, 2024
It's a Pink ball Test, it's BGT !! pic.twitter.com/5EWmzmvMST
ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ (ക്യാപ്റ്റൻ), ആര്‍ അശ്വിന്‍, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.