ന്യൂഡൽഹി: ജര്‍മ്മനിക്കെതിരേ ഇന്ത്യൻ ഹോക്കി ടീമിന്‍റെ രണ്ട് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ 23,24 തീയതികളില്‍ ഡൽഹിയിൽ നടക്കും. മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടുകയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുകയും ചെയ്‌തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഹോക്കി ടീം.
'ജർമ്മനിക്കെതിരായ ഉഭയകക്ഷി പരമ്പര ലോകോത്തര ഹോക്കിയുടെ അത്ഭുതകരവും അവിസ്മരണീയവുമായ പ്രദർശനമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കി പറഞ്ഞു. ഇന്ത്യയ്ക്കും ജർമ്മനിക്കും മത്സരത്തില്‍ സമ്പന്നമായ ചരിത്രമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടൽ ആസ്വദിക്കാൻ ആരാധകർക്ക് അവസരം നൽകും. ഹോക്കിയുടെ ആവേശം പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പരിപാടി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദിലീപ് ടിർക്കി പറഞ്ഞു.
Germany Tour of India! 🏑
— Hockey India (@TheHockeyIndia) September 24, 2024
After a heart-stopping encounter at the Paris 2024 Olympics. two hockey powerhouses - India and Germany - are set to face off once more! This time, it's on India's home turf for an electrifying two-match series on October 23-24, 2024, at the iconic… pic.twitter.com/cPEEoluFEB
'ഇന്ത്യ എല്ലായ്‌പ്പോഴും ഹോക്കിക്ക് ഒരു പ്രത്യേക സ്ഥലമാണെന്ന് ജർമ്മൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻ്റ് ഹെന്നിംഗ് ഫാസ്‌ട്രിച്ച് പറഞ്ഞു. ഇന്ത്യൻ ഹോക്കി ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞങ്ങളുടെ ടീം വളരെ ആവേശത്തിലാണ്. ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള കായിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ പരമ്പര മികച്ച അവസരമായിരിക്കും. ചരിത്രപ്രസിദ്ധമായ മേജർ ധ്യാന്‍ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ കളിക്കുന്നതിൻ്റെ വെല്ലുവിളിയും അനുഭവവും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഹെന്നിംഗ് പറഞ്ഞു.
𝐁𝐑𝐄𝐀𝐊𝐈𝐍𝐆:
— India_AllSports (@India_AllSports) August 6, 2024
𝐇𝐨𝐜𝐤𝐞𝐲: 𝐈𝐧𝐝𝐢𝐚 𝐠𝐨 𝐝𝐨𝐰𝐧 𝐅𝐈𝐆𝐇𝐓𝐈𝐍𝐆 𝐭𝐨 𝐆𝐞𝐫𝐦𝐚𝐧𝐲 𝟐-𝟑 𝐢𝐧 𝐒𝐄𝐌𝐈𝐒 💔 #Hockey #Paris2024 #Paris2024withIAS pic.twitter.com/VRXT4awsJK
പാരീസ് ഒളിമ്പിക്‌സിന്‍റെ സെമിഫൈനലിൽ ഇന്ത്യ ജർമ്മനിയെ നേരിട്ടതില്‍ യൂറോപ്യൻ വമ്പന്മാർ 3-2 ന് വിജയിച്ചിരുന്നു. സെമിയിലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഒക്‌ടോബറില്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചത്.
Also Read: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; സെപ്‌തംബർ 27 മുതൽ, ടീം ഇന്ത്യ കാൺപൂരിലെത്തി - IND vs BAN 2nd Test