ETV Bharat / sports

ബാറ്റ് ചെയ്യാതെ ഇംഗ്ലണ്ടിന് അഞ്ച് റൺസ്, രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി കിട്ടിയതിങ്ങനെ...

ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ബാറ്റര്‍മാര്‍ പിച്ചിന് നടുവിലൂടെ ഓടുകയെന്ന കുറ്റം ആവര്‍ത്തിച്ചതിന് ഇന്ത്യയ്‌ക്ക് പെനാല്‍റ്റി.

India vs England 3rd Test  Ravindra Jadeja  R Ashwin  ഇന്ത്യ vs ഇംഗ്ലണ്ട്  ആര്‍ അശ്വിന്‍
India handed five-run penalty after batters run along middle of pitch
author img

By ETV Bharat Kerala Team

Published : Feb 16, 2024, 12:55 PM IST

രാജ്കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുമ്പ് ഇംഗ്ലണ്ടിന്‍റെ അക്കൗണ്ടില്‍ അഞ്ച് റണ്‍സ്. ഇന്ത്യയ്‌ക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിച്ചതാണ് ഇംഗ്ലീഷ് ടീമിന് ഗുണം ചെയ്‌തത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിച്ചിന്‍റെ നടുവിലൂടെ ഓടുകയെന്ന കുറ്റം ആവര്‍ത്തിച്ചതാണ് പെനാല്‍റ്റിയ്‌ക്ക് കാരണമായത്.

ആദ്യം രവീന്ദ്ര ജഡേജയും (Ravindra Jadeja) പിന്നീട് ആര്‍ അശ്വിനുമാണ് (R Ashwin) നിയമ ലംഘനം നടത്തിയത്. മത്സരത്തിന്‍റെ ആദ്യ ദിനത്തിലായിരുന്നു ജഡേജ പിച്ചിന് നടവിലൂടെ ഓടിയത്. രണ്ടാം ദിനത്തില്‍ 102-ാം ഓവറിലായിരുന്നു അശ്വിന്‍ പ്രസ്‌തുത കുറ്റം ആവര്‍ത്തിച്ചത്.

ഇതിന്‍റെ പേരില്‍ ഓണ്‍ഫീല്‍ഡ്‌ അമ്പയര്‍ ജോയൽ വിൽസണ്‍ ഇന്ത്യയുടെ വെറ്ററന്‍ താരത്തെ ശാസിക്കുകയും ചെയ്‌തിരുന്നു. എംസിസി നിയമം 41.14.1 അനുസരിച്ച് അൺഫെയർ പ്ലേ വിഭാഗത്തിന് കീഴിലാണ് പ്രസ്‌തു കുറ്റം വരുന്നത്. പിച്ചിന് ബോധപൂർവമോ ഒഴിവാക്കാവുന്നതോ ആയ കേടുപാടുകൾ വരുത്തുന്നത് അന്യായമാണെന്നാണ് നിയമത്തില്‍ പറയുന്നത്.

താരങ്ങള്‍ പ്രസ്‌തു കുറ്റം ചെയ്യുകയാണെങ്കില്‍ ഒരു തവണ മുന്നറിയിപ്പ് നല്‍കുകയും ഇത് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴ ചുമത്തുകയുമാണ് ശിക്ഷ. ഇന്നിങ്‌സില്‍ ഉടനീളം ഇതു ബാധകമായിരിക്കുകയും ചെയ്യും. അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക് എത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 3-33 റണ്‍സ് എന്നിലയില്‍ പുങ്ങിയിടത്ത് നിന്നാണ് ആതിഥേയര്‍ ശക്തമായ നിലയിലേക്ക് എത്തിയത്.

ALSO READ: 'ഇതൊന്നും വലിയ കാര്യമല്ല...' രാജ്‌കോട്ടിലെ റണ്‍ ഔട്ടിനെ കുറിച്ച് സര്‍ഫറാസ് ഖാന് പറയാനുള്ളത്

ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രോവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.