പൂനെ: ന്യൂസിലന്‍ഡിനെതരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിയുടെ പുറത്താവല്‍ ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ഒമ്പത് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ഇന്ത്യയുടെ മുന്‍ നായകന് കിവീസ് സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറാണ് മടക്ക ടിക്കറ്റ് നല്‍കിയത്. സാന്‍റ്‌നറുടെ ലോ ഫുള്‍ടോസ് ലെഗ് സ്റ്റംപിലേക്ക് കളിക്കാനുള്ള ശ്രമം പാളിയതോടെ കോലിയുടെ കുറ്റിയിളകുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏറെ അവിശ്വസനീയതോടെയായിരുന്നു കോലി പവലിയനിലേക്ക് തിരികെ നടന്നത്. എന്നാല്‍ കൂട്ടത്തില്‍ താനും ഞെട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിച്ചല്‍ സാന്‍റ്‌നര്‍. ഇതു സംബന്ധിച്ച് കിവീസ് താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
" ഒരു ഫുള്‍ ടോസിൽ കോലിയെ പുറത്താക്കാന്‍ കഴിഞ്ഞത് എന്നെ ശരിക്കും ഞെട്ടിച്ചു. സാധരണ അത്തരം പന്തുകള്‍ കോലിയെ കടന്ന് പോകാറില്ല. പന്തിന് ഒരല്‍പം വേഗത കുറവായിരുന്നു. ലൈനില്‍ ചെറിയ മാറ്റം വരുത്താനായിരുന്നു എന്‍റെ ശ്രമം. പക്ഷെ, നിങ്ങൾ അത്തരത്തില്‍ പന്തെറിഞ്ഞാല്‍ , അതു തീര്‍ച്ചയായും അവസാനിക്കുക സിക്‌സറിലായിക്കും. എനിക്ക് തോന്നുന്നത് വേഗതയിലെ മാറ്റമാണ് ആ വിക്കറ്റില്‍ നിര്‍ണായകമായതെന്നാണ്" -സാന്‍റ്‌നര്‍ പറഞ്ഞു.
ALSO READ: 'സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പാന്‍റില്‍ ഉറുമ്പുകള്‍ ഉള്ളതുപോലെ'; കമന്‍ററിയുമായി രവി ശാസ്‌ത്രി
അതേസമയം ആദ്യ ബാറ്റ് ചെയ്‌ത കിവീസ് നേടിയ 259 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 156 റണ്‍സില്‍ പുറത്തായിരുന്നു. 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാളും ശുഭ്‌മാന്‍ ഗില്ലും 30 റണ്‍സ് വീതം നേടി.