ETV Bharat / sports

ഇംഗ്ലണ്ടിന് 'ഇന്നിങ്‌സ് തോല്‍വി' ഉറപ്പിച്ച് ജഡേജയുടെ ഇന്നിങ്‌സ്; പ്രശംസയുമായി സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് പ്രശംസയുമായി സഞ്ജയ് മഞ്ജരേക്കര്‍.

Sanjay Manjrekar On Ravindra Jadeja  Ind vs Eng 1st Test  Ravindra Jadeja Batting  രവീന്ദ്ര ജഡേജ സഞ്ജയ് മഞ്ജരേക്കര്‍
Sanjay Manjrekar Praised Ravindra Jadeja
author img

By ETV Bharat Kerala Team

Published : Jan 27, 2024, 8:07 AM IST

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിലെ രവീന്ദ്ര ജഡേജയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar Praised Ravindra Jadeja). ഹൈദരാബാദ് ടെസ്‌റ്റില്‍ രണ്ടാം ദിവസം ക്രീസിലെത്തിയ ജഡേജ പുറത്താകാതെ 155 പന്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്, ഇംഗ്ലണ്ടിനെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് എത്തിക്കുന്ന രീതിയിലുള്ള ബാറ്റിങ് പ്രകടനമാണ് ജഡേജ കാഴ്‌ചവെച്ചതെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

മത്സരത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെ ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജ ക്രീസിലേക്ക് എത്തിയത്. ആദ്യം രാഹുലിന് മികച്ച പിന്തുണ നല്‍കിയ താരം രാഹുല്‍ പുറത്തായ ശേഷം ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്, ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കാനും മത്സരത്തില്‍ ജഡേജയ്‌ക്ക് സാധിച്ചിരുന്നു.

'ഇവിടെ കാര്യങ്ങളെല്ലാം വ്യക്തമാണ്. ജഡേജയുടെ പ്രകടനം ഇംഗ്ലണ്ടിന് ഇന്നിങ്‌സ് തോല്‍വി ഉറപ്പിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്..'- ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു (Sanjay Manjrekar On Ravindra Jadeja). ഹൈദരാബാദ് ടെസ്‌റ്റില്‍ 175 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാം ദിവസം കളിയവസാനിപ്പിച്ചത് (India vs England 1st Test).

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അക്‌സര്‍ പട്ടേലാണ് (Axar Patel) നിലവില്‍ ക്രീസില്‍. 62 പന്ത് നേരിട്ട അക്‌സര്‍ 35 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം, ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിനെയും (Yashasvi Jaiswal) കെഎല്‍ രാഹുലിനെയും (KL Rahul) മഞ്ജരേക്കര്‍ പ്രശംസിച്ചിരുന്നു.

74 പന്തില്‍ 80 റണ്‍സായിരുന്നു മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ അടിച്ചത്. നാലാമനായി ക്രീസിലെത്തിയ രാഹുല്‍ 123 പന്ത് നേരിട്ട് 86 റണ്‍സ് നേടിയാണ് മടങ്ങിയത്. സെഞ്ച്വറിക്ക് തുല്യമായ ഒരു ഇന്നിങ്‌സാണ് ഇരുവരും ഹൈദരാബാദില്‍ കളിച്ചതെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത് (Sanjay Manjrekar About Yashasvi Jaiswal And KL Rahul).

Also Read : എവിടെ നിങ്ങളുടെ ബാസ്‌ ബോള്‍ ? ; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ 'ട്രോളി' ഇന്ത്യന്‍ ആരാധകര്‍

119-1 എന്ന നിലയില്‍ ആയിരുന്നു ടീം ഇന്ത്യ ഹൈദരാബാദില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 302 റണ്‍സ് കഴിഞ്ഞ ദിവസം കൂട്ടിച്ചേര്‍ക്കാന്‍ ആതിഥേയര്‍ക്കായി. നിലവില്‍, 421-7 എന്ന നിലയിലാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.