ഹൈദരാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയ്‌ക്കായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പ്രസ്‌തുത തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടക്കുന്ന രീതിയിലുള്ള ഡ്രാഫ്റ്റ് ഷെഡ്യൂള്‍ പാകിസ്ഥാന്‍ നേരത്തെ ബിസിസിഐക്ക് കൈമാറിയിരുന്നു.
പക്ഷെ, ദുബായിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു എന്നാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ബിസിസിഐയുടെ നിർദേശത്തെക്കുറിച്ച് ഔദ്യോഗിക ചർച്ച ഇതുവരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയിട്ടില്ല. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ബിസിസിഐയുടെ നിര്‍ദേശം പാകിസ്ഥാന്‍ അംഗീകരിക്കാനാണ് സാധ്യത. സാഹചര്യം മറിച്ചായാല്‍ ഇന്ത്യൻ ടീമിന് ടൂർണമെന്‍റില്‍ നിന്നും പിന്മാറേണ്ടി വരും.
ഇന്ത്യ പിന്മാറിയാല്‍ ശ്രീലങ്കയ്‌ക്ക് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കും. 2023 ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമാണ് ശ്രീലങ്ക. ലോകകപ്പ് പോയിന്‍റ് ടേബിളില്‍ ആദ്യ എട്ടില്‍ ഫിനിഷ് ചെയ്‌തവര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ലഭിക്കുക. ഇതോടെയാണ് ഇന്ത്യയുടെ പിന്മാറ്റം ഒമ്പതാമതുള്ള ശ്രീലങ്കയ്‌ക്ക് ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റ് നല്‍കുക.
അതേസമയം 2023-ലെ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിച്ചത് പാകിസ്ഥാന്‍ ആയിരുന്നു. എന്നാല്‍ ടീമിനെ പാക് മണ്ണിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തു. ഏറെ നീണ്ട അനിശ്ചിത്വത്തങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാവുന്ന ഹൈബ്രീഡ് മോഡലിലായിരുന്നു ടൂര്‍ണമെന്‍റ് അരങ്ങേറിയത്.
അതേസമയം രാഷ്‌ട്രീയ കാരങ്ങളാല്‍ 2008 ലെ ഏഷ്യ കപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിച്ചിട്ടില്ല. ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇരു ടീമുകളും നിലവില്‍ ഐസിസി അല്ലെങ്കിൽ എസിസി ടൂര്‍ണമെന്‍റുകള്‍ മാത്രമാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയായിരിക്കും പാകിസ്ഥാൻ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ പ്രധാന ടൂര്‍ണമെന്‍റ്. മുമ്പ് പാകിസ്ഥാൻ 1996 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒപ്പം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കൂടാതെ, 1987 ൽ ഇന്ത്യയുമായി ചേര്‍ന്ന് റിലയൻസ് കപ്പിനും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
Also Read: വ്യക്തികളല്ല, ടീമാണ് പ്രധാനം; നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍