ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്: യശസ്വി ആദ്യ പത്തിലേക്ക്, കളിച്ചില്ലെങ്കിലും കോലിയും മുന്നോട്ട് - ഐസിസി റാങ്കിങ്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

ICC Rankings  Yashasvi Jaiswal  Virat Kohli  ഐസിസി റാങ്കിങ്  യശസ്വി ജയ്‌സ്വാള്‍
Yashasvi Jaiswal Into Top 10 In ICC Rankings
author img

By ETV Bharat Kerala Team

Published : Mar 6, 2024, 6:55 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ (Yashasvi Jaiswal) ആദ്യ പത്തിലേക്ക് കയറി ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ICC Rankings). രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ യശസ്വി 727 റേറ്റിങ്‌ പോയിന്‍റുമായി പത്താം റാങ്കിലേക്കാണ് എത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നിയതാണ് യശസ്വിയ്‌ക്ക് നേട്ടമായത്.

കളിച്ച നാല് ടെസ്റ്റുകള്‍ നിന്നും രണ്ട് ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ 655 റൺസാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. എട്ടാം റാങ്കിലുള്ള വിരാട് കോലിയാണ് (Virat Kohli) യശസ്വിയ്‌ക്ക് മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ലെങ്കിലും ഒരു സ്ഥാനം ഉയരാന്‍ കോലിയ്‌ക്ക് കഴിഞ്ഞു.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പതിനൊന്നാമതെത്തി. 14-ാം റാങ്കിലുള്ള റിഷഭ്‌ പന്താണ് ആദ്യ ഇരുപതിലുളള മറ്റൊരു ഇന്ത്യന്‍ താരം. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.

ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമത് എത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്റ്റീവ്‌ സ്മിത്ത് മൂന്നാം റാങ്കിലേക്ക് താഴ്‌ന്നു. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ബാബര്‍ അസം (പാകിസ്ഥാന്‍), ഉസ്മാന്‍ ഖവാജ (ഓസ്‌ട്രേലിയ), ദിമുത് കരുണാരത്‌നെ (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ തുടരുകയാണ്.

ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് ഒരു സ്ഥാനം ഉയര്‍ന്ന് ഒമ്പതാം റാങ്കിലേക്ക് കയറി. ഓസീസിന്‍റെ മാര്‍നെസ്‌ ലബുഷെയ്‌ന്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. അഞ്ച് സ്ഥാനങ്ങള്‍ താഴ്‌ന്ന് 13-ാം റാങ്കിലേക്കാണ് താരം വീണത്. എന്നാല്‍ ഓസീസിന്‍റെ കാമറൂണ്‍ ഗ്രീന്‍ നേട്ടമുണ്ടാക്കി. കിവീസിനെതിരെ സെഞ്ചുറി നേടിയ താരം

22 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 23-ാം റാങ്കിലേക്കാണെത്തിയത്. ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പ്രീമിയം പേസര്‍ ഒന്നാമത് തുടരുകയാണ്. ആര്‍ അശ്വിന്‍, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നിലനിര്‍ത്തി.

ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലേക്ക് എത്തിയപ്പോള്‍, സഹതാരം പാറ്റ് കമ്മിന്‍ നാലില്‍ നിന്നും അഞ്ചിലേക്ക് താഴ്‌ന്നു. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഓസീസ്‌ സ്‌പിന്നര്‍ നഥാന്‍ ലിയോണാണ് ആറാമത്. ഒരു സ്ഥാനം നഷ്‌ടമായ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം റാങ്കിലുണ്ട്.

ALSO READ: റിഷഭ്‌ പന്തിന്‍റെ കളി കണ്ടുകാണില്ല; ബന്‍ ഡക്കറ്റിന് കലക്കന്‍ മറുപടിയുമായി രോഹിത്

ഒരു സ്ഥാനം നഷ്‌ടമായ ശ്രീലങ്ക പ്രഭാത് ജയസൂര്യയാണ് എട്ടാമത്. ഒരു സ്ഥാനം ഉയര്‍ന്ന ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഒമ്പതാമതെത്തിയപ്പോള്‍ ഒരു സ്ഥാനം താഴ്‌ന്ന ന്യൂസിലന്‍ഡിന്‍റെ കെയ്‌ല്‍ ജാമിസണ്‍ പത്താം റാങ്കിലേക്ക് താഴ്‌ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നും ആര്‍ അശ്വിന്‍ രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. അക്‌സര്‍ പട്ടേല്‍ അഞ്ചാം റാങ്കിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.