ETV Bharat / sports

ചാമ്പ്യൻസ് ട്രോഫിയില്‍ 'പുതിയ ട്വിസ്റ്റ്'; ടൂര്‍ണമെന്‍റ് അടിമുടി മാറിയേക്കും, റിപ്പോര്‍ട്ട് പുറത്ത് - CHAMPIONS TROPHY 2025 FORMAT

ചാമ്പ്യൻസ് ട്രോഫി വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ക്രിക്ബസ് പുറത്തുവിട്ടത്.

ICC CHAMPIONS TROPHY 2025  INDIA VS PAKISTAN CT2025  CHAMPIONS TROPHY CONTROVERSY  ചാമ്പ്യൻസ് ട്രോഫി വിവാദം
Champions Trophy (IANS)
author img

By ETV Bharat Sports Team

Published : Dec 12, 2024, 5:29 PM IST

ഹൈദരാബാദ്: വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതിയ ട്വിസ്റ്റ്. ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം പോകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതോടെ, ഹൈബ്രിഡ് മോഡലിലായിരിക്കും ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ ഔദ്യോഗികമായി അന്തിമ തീരുമാനമുണ്ടാകുക. അതിനിടെ, ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റില്‍ നടത്താൻ ആലോചനകള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ബസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വേദി സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ എളുപ്പം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന ടി20 ഫോര്‍മാറ്റിനായി സ്പോണ്‍സര്‍മാര്‍ ഐസിസിയെ നിര്‍ബന്ധിച്ചേക്കുമെന്നാണ് ക്രിക്‌ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് 100 ദിവസം മുന്‍പ് ഷെഡ്യൂള്‍ പുറത്തിറക്കേണ്ടതായിരുന്നു. നവംബര്‍ 12ന് ഈ സമയക്രമം പിന്നിട്ടു.

നിലവില്‍ 75ല്‍ താഴെ ദിവസം മാത്രമാണ് ടൂര്‍ണമെന്‍റിന് ശേഷിക്കുന്നത്. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇവന്‍റ് ശരിയായി മാര്‍ക്കറ്റിങ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് സ്പോണ്‍സര്‍മാര്‍ക്ക് ആശങ്ക. ഈ സാഹചര്യത്തിലാണ് ഏകദിന ഫോര്‍മാറ്റില്‍ നിന്നും ടൂര്‍ണമെന്‍റ് ടി20യിലേക്ക് മാറ്റണമെന്ന ആവശ്യം ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അടുത്ത വര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ടൂര്‍ണമെന്‍റ് നടത്തുന്നതിന് വേണ്ടിയുള്ള പ്രാഥമിക ഷെഡ്യൂളായിരുന്നു പിസിബി നേരത്തെ ഐസിസിക്ക് കൈമാറിയത്. എന്നാല്‍, സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ടൂര്‍ണമെന്‍റിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം ആരംഭിച്ചത്. തങ്ങളുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നു. എന്നാല്‍, വിവിധ വ്യവസ്ഥകളോടെ ടൂര്‍ണമെന്‍റ് നടത്താമെന്ന് പാകിസ്ഥാനും നിലപാട് സ്വീകരിക്കുകയായിരുന്നു.

ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യൻസ് ട്രോഫി നടത്തിയാല്‍ 2027 വരെ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്‍റുകളില്‍ പാകിസ്ഥാന്‍റെ മത്സരങ്ങളും ഇന്ത്യയ്‌ക്ക് പുറത്ത് നടത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രധാന ആവശ്യം. പാകിസ്ഥാന്‍റെ ആവശ്യവും ഐസിസി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ വേദിയാവുന്ന 2026ലെ ടി20 ലോകകപ്പിലെ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായേക്കും.

Also Read : ജയ്‌സ്വാള്‍ വൈകി, താരമില്ലാതെ ടീം ബസ് വിമാനത്താവളത്തിലേക്ക്; രോഹിത്തിന് അതൃപ്‌തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.