ETV Bharat / sports

ആദ്യം രക്ഷപ്പെട്ടു, അവസാന പന്തില്‍ പുറത്താക്കി; ഹര്‍മനെ വീഴ്‌ത്തിയ ശ്രേയങ്ക, ആര്‍സിബി പിടിമുറുക്കിയത് ഇവിടെ... - WPL 2024

വനിത പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 116-3 എന്ന നിലയിലായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍മൻപ്രീത് കൗറിന്‍റെ വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീല്‍ ആണ് മത്സരത്തിലേക്ക് ആര്‍സിബിയെ തിരികെ കൊണ്ടുവന്നത്.

RCB vs MI  Shreyanka Patil  Harmanpreet Kaur Wicket  Royal Challengers Bangalore
Harmanpreet Kaur Wicket
author img

By ETV Bharat Kerala Team

Published : Mar 16, 2024, 7:37 AM IST

ന്യൂഡല്‍ഹി: വനിത പ്രീമിയര്‍ ലീഗിന്‍റെ (WPL 2024) രണ്ടാം പതിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ (Mumbai Indians) തകര്‍ത്ത് ഫൈനലില്‍ കടന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം തിരിച്ചുപിടിച്ച ആര്‍സിബി അഞ്ച് റണ്‍സിന്‍റെ ആവേശകരമായ ജയമായിരുന്നു മുംബൈയ്‌ക്കെതിരെ സ്വന്തമാക്കിയത്. എല്ലിസ് പെറിയുടെ (Ellyse Perry) ഓള്‍റൗണ്ട് മികവും ശ്രേയങ്ക പാട്ടീല്‍, ശോഭന ആശ എന്നിവരുടെ ബൗളിങ്ങുമായിരുന്നു മത്സരത്തില്‍ ബാംഗ്ലൂരിന് ജയമൊരുക്കിയത്.

മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തില്‍ ഏറെ നിര്‍ണായകമായത് ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ 18-ാം ഓവറാണ്. ഈ ഓവറിലാണ് മുംബൈയ്‌ക്ക് അവരുടെ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിനെ നഷ്‌ടപ്പെടുന്നത്. ഹര്‍മനെ പുറത്താക്കിയതിന് പിന്നാലെ ബാംഗ്ലൂര്‍ മത്സരത്തില്‍ പിടിമുറുക്കുകയും ചെയ്‌തു.

ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ആകെ അടിച്ചെടുത്തത് 135 റണ്‍സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ആര്‍സിബി ഈ സ്കോറിലേക്ക് എത്തിയത്. എല്ലിസ് പെറിയുടെ 66 റണ്‍സ് പ്രകടനമായിരുന്നു അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ തരക്കേടില്ലാതെയാണ് മുംബൈ തുടങ്ങിയത്. 10 ഓവറില്‍ 68-3 എന്ന നിലയിലേക്ക് വീണെങ്കിലും കരുതലോടെ കളിച്ച് റണ്‍സ് കണ്ടെത്താൻ മുംബൈയ്‌ക്ക് സാധിച്ചു. മുംബൈ ഇന്നിങ്‌സിലെ നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഹര്‍മൻപ്രീത് കൗര്‍ അമേലിയ കെര്‍ സഖ്യം അനായാസം ജയത്തിലേക്ക് നീങ്ങുമെന്നാണ് കളിയാസ്വാദകര്‍ കരുതിയത്.

മത്സരത്തില്‍ 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 116-3 എന്ന നിലയിലായിരുന്നു മുംബൈ ഉണ്ടായിരുന്നത്. ഈ സമയത്താണ് ആര്‍സിബി നായിക സ്‌മൃതി ശ്രേയങ്കയ്‌ക്ക് പന്തേല്‍പ്പിക്കുന്നത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹര്‍മൻപ്രീത് കൗറിനെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാൻ ലഭിച്ച അവസരം റിച്ച ഘോഷിന് മുതലെടുക്കാനായില്ല.

അടുത്ത രണ്ട് പന്തുകളില്‍ രണ്ട് സിംഗിളുകള്‍ ഓടിയെടുത്ത് ഹര്‍മൻ അമേലിയ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് തികച്ചു. അടുത്ത രണ്ട് പന്തില്‍ നിന്നും രണ്ട് റണ്‍സാണ് മുംബൈയ്‌ക്ക് നേടാൻ സാധിച്ചത്. ഓവറിലെ അവസാന പന്തില്‍ ശ്രേയങ്കയെ അതിര്‍ത്തി കടത്താനായിരുന്നു ഹര്‍മൻപ്രീത് കൗറിന്‍റെ ശ്രമം.

ഹര്‍മൻപ്രീതിന്‍റെ വമ്പൻ ഷോട്ട് ലോങ്ഓണില്‍ സോഫി ഡിവൈനാണ് കൈപ്പിടിയിലൊതുക്കിയത്. ഇതോടെ, മത്സരത്തില്‍ പിടിമുറുക്കിയ ആര്‍സിബിയ്‌ക്കായി അവസാന ഓവര്‍ പന്തെറിഞ്ഞ ശോഭന ആശ 12 റണ്‍സ് കൃത്യമായി പ്രതിരോധിക്കുകയായിരുന്നു.

Read More : കളിയുടെ 'ഗതി മാറ്റി' ശ്രേയങ്ക, എറിഞ്ഞ് പിടിച്ച് ശോഭന ആശ; ചാമ്പ്യന്മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി ആര്‍സിബി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.