ചെന്നൈ: ഹംഗറിയിൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ സ്വര്‍ണ നേടി രാജ്യത്ത് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഊഷ്‌മള വരവേല്‍പ്പ് നല്‍കി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ടീമിനെ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പുരുഷ ടീമും വനിതാ ടീമും സ്വർണം നേടി ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. ഓപ്പൺ വിഭാഗത്തിൽ ഗുകേഷ്, പ്രഗ്നാനന്ദ, ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അർജുൻ എറിക്കാസി എന്നിവരടങ്ങിയ ടീമും ദിവ്യ ദേശ്മുഖ്, വന്ദിക അഗർവാൾ, ടാനിയ സച്ച്ദേവ്, അഭിജിത് കുന്ദേ ഡി. ഹരിക, വൈശാലി, ദിവ്യ ദേശ്മുഖ് എന്നിവർ ഉള്‍പ്പെട്ട വനിതാ ടീമുമാണ് സ്വർണം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായത്.
🇮🇳 India wins the 45th FIDE #ChessOlympiad! 🏆 ♟️
— International Chess Federation (@FIDE_chess) September 22, 2024
Congratulations to Gukesh D, Praggnanandhaa R, Arjun Erigaisi, Vidit Gujrathi, Pentala Harikrishna and Srinath Narayanan (Captain)! 👏 👏
Gukesh D beats Vladimir Fedoseev, and Arjun Erigaisi prevails against Jan Subelj; India… pic.twitter.com/jOGrjwsyJc
'ഞങ്ങൾ എല്ലാവരും പരമ്പരയിൽ മികച്ച ഫോമിലായിരുന്നു. ആദ്യ 3 റൗണ്ട് അവസാനിച്ചപ്പോൾ അത് വ്യക്തമായി. പുരുഷ-വനിതാ വിഭാഗങ്ങളിൽ സ്വർണം നേടിയത് മഹത്തായ നിമിഷമാണെന്ന് ഡി ഗുകേഷ് പറഞ്ഞു. ഒളിമ്പ്യാഡിൽ ഞങ്ങൾ പലതവണ പരാജയപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നടന്ന മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് അധിക സന്തോഷമാണെന്നും താരം പറഞ്ഞു. സ്ത്രീ-പുരുഷ വിഭാഗങ്ങളിൽ ഞങ്ങൾ തുടർച്ചയായി ധാരാളം പരിശീലനങ്ങളും പരിശ്രമങ്ങളും നടത്തുന്നു. അതിന്‍റെ ഫലമാണ് സ്വർണ്ണ മെഡൽ. ഇന്ത്യൻ ടീമിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ വിജയമാണിതെന്നും ഗുകേഷ് കൂട്ടിച്ചേര്‍ത്തു.
#WATCH | Tamil Nadu: Brother-sister duo Praggnanandhaa and Vaishali Rameshbabu, who were part of the Indian men's and women's chess teams, receive a warm welcome at the Chennai airport
— ANI (@ANI) September 23, 2024
Indian men's and women's teams clinched their maiden gold medals in the 45th Chess Olympiad on… pic.twitter.com/J3ReSTfG0Z
പത്താം റൗണ്ടിൽ കരുത്തരായ യുഎസ്എയെ 2.5-1.5 എന്ന സ്‌കോറിനാണ് ഇന്ത്യൻ പുരുഷ ടീം പരാജയപ്പെടുത്തിയത്. അവസാന 11-ാം റൗണ്ടിൽ സ്ലോവേനിയയ്‌ക്ക് മേൽ മേൽക്കൈ നേടിയ സ്വർണ്ണ മെഡൽ നേടി. 11ാം റൗണ്ടിൽ അസർബൈജാനെതിരേ 3.5-0.5ന് ജയിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്.
Also Read: കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ്; റൊണാള്‍ഡോ ഇല്ലാതെ കളിച്ച അല്‍ നസറിന് വിജയം - Kings Cup of Champions