ETV Bharat / sports

ഒളിമ്പിക്‌സ്‌ ആവേശത്തിനിടയിലെ പ്രണയം; ഫ്രഞ്ച് അത്‌ലറ്റ് കാമുകനോട് വിവാഹഭ്യർത്ഥന നടത്തി - athlete proposed to her boyfriend - ATHLETE PROPOSED TO HER BOYFRIEND

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ നാലാം സ്ഥാനത്തെത്തിയ ശേഷമാണ് ആലീസ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷത്തിനായി കാമുകന്‍റെ അടുത്തേക്ക് ഓടിയത്.

PARIS OLYMPICS 2024  ഫ്രഞ്ച് അത്‌ലറ്റ് ആലീസ് ഫിനോട്ട്  ATHLETE PROPOSED TO HER BOYFRIEND  PARIS OLYMPICS
ഫ്രഞ്ച് അത്‌ലറ്റ് ആലീസ് ഫിനോട്ട് (AFP)
author img

By ETV Bharat Sports Team

Published : Aug 8, 2024, 1:57 PM IST

പാരീസ്: ചില വൈകാരിക നിമിഷങ്ങൾക്കും കൂടിയാണ് പാരീസ് ഒളിമ്പിക്‌സ് വേദിയാകുന്നത്. ആവേശപോരട്ടത്തിനിടയില്‍ ഫ്രഞ്ച് അത്‌ലറ്റ് ആലീസ് ഫിനോട്ട് കാമുകനോട് നടത്തിയ വിവാഹാഭ്യർത്ഥന കൗതുകമാകുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് 32 കാരിയായ ആലീസിന്‍റെ വിവാഹഭ്യർത്ഥന.

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ നാലാം സ്ഥാനത്തെത്തിയ ശേഷമാണ് ആലീസ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷത്തിനായി കാമുകന്‍റെ അടുത്തേക്ക് ഓടിയത്. കാമുകന്‍ ഇരിക്കുന്ന സ്റ്റാൻഡിലേക്ക് എത്തിയശേഷം മുട്ടുകുത്തി നിന്നാണ് തന്‍റെ പ്രണയം നിമിഷം കാമുകനിലേക്ക് എത്തിച്ചത്. ആലീസിന്‍റെ ഇഷ്‌ടം സ്വീകരിച്ച കാമുകന്‍ ആലിംഗനം ചെയ്യുകയുണ്ടായി.

പാരീസ് ഒളിമ്പിക്‌സില്‍ ഇതാദ്യമായല്ല പ്രണയനിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്നത്. ബാഡ്‌മിന്‍റണ്‍ മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയ ചൈനീസ് താരം ഹുവാങ് യാ ക്യോംഗിനെ കാമുകൻ പ്രണയാഭ്യര്‍ത്ഥന നടത്തുകയുണ്ടായി. ഫൈനലിൽ ഹുവാങ് ദക്ഷിണ കൊറിയൻ എതിരാളിയെ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മെഡൽ ദാന ചടങ്ങിനുശേഷം തന്‍റെ കാമുകന്‍ പ്രണയനിമിഷത്തിനായി മുട്ടുകുത്തി നിൽക്കുന്നത് കണ്ടപ്പോൾ ആനന്ദകണ്ണീരോടെ ഹുവാങ് വികാരാധീനനായി.

Also Read: 3000 മീറ്റർ സ്റ്റീപ്പിൾ ചേസില്‍ അവിനാഷ് സാബ്‌ലെക്കും മെഡല്‍ നേടാനായില്ല, താരം 2025 ലെ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി - Avinash Sable missed a medal

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.