ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ പ്രകടനം. മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ് സഞ്ജു ഏഴ് പന്തില്‍ 10 റണ്‍സുമായിട്ടായിരുന്നു മടങ്ങിയത്. മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെയായിരുന്നു സഞ്ജു പുറത്തായത്.
ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഓപ്പണറായി എത്തിയ സഞ്ജുവിന് ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ പായിക്കാനിയിരുന്നു. ഇതോടെ, ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ സഞ്ജു കത്തിക്കയറുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ തന്നെ സഞ്ജു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടസ്‌കിൻ അഹമ്മദിന്‍റെ സ്ലോവര്‍ ബോളില്‍ നജ്‌മുള്‍ ഹൊസൈൻ ഷാന്‍റോയ്‌ക്ക് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു പുറത്തായത്. ഇതോടെ, ആരാധകരും സഞ്ജുവിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടി20 ടീമില്‍ സ്ഥിരമായൊരു സ്ഥാനം ഉറപ്പിക്കാൻ ലഭിച്ച അവസരമാണ് സഞ്ജു നഷ്‌ടപ്പെടുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. തുടര്‍ച്ചയായി അവസരങ്ങള്‍ തുലയ്‌ക്കുന്നത് സഞ്ജുവിന് ഗുണം ചെയ്യില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Sanju Samson Contract With JUSTICE Is Officially Came To An End After Partnership Of 12 Years.
— Rishabhians Planet (@Rishabhians17) October 9, 2024
END OF AN ERA. 💔 pic.twitter.com/IG9EDzYsJA
ക്രിക്കറ്റില്‍ അരങ്ങേറി ഒന്‍പത് വര്‍ഷം പിന്നിട്ട സഞ്ജു അര്‍ഹിക്കാത്ത പ്രശംസ കിട്ടുന്ന താരമാണ്. ഐപിഎല്ലില്‍ മാത്രമാണ് സഞ്ജു മികവ് കാട്ടുന്നത്. ചെറിയ ടീമുകള്‍ക്കെതിരെ തിളങ്ങാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് സഞ്ജു ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരെ മികവ് തെളിയിക്കാത്തതെന്നുമാണ് ആരാധകര്‍ പറയുന്നത്.
Sanju Samson#sanjusamson pic.twitter.com/KoZjGEagou
— RVCJ Sports (@RVCJ_Sports) October 9, 2024
അതേസമയം, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ 86 റണ്‍സിന്‍റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡി (74), റിങ്കു സിങ് (53) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സേ നേടാൻ സാധിച്ചിരുന്നുള്ളു.
രണ്ടാം ടി20യും ജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യയ്‌ക്കായി. ഈ സാഹചര്യത്തില്‍ മൂന്നാം മത്സരത്തില്‍ ജിതേഷ് ശര്‍മയ്‌ക്ക് അവസരം നല്‍കാൻ ടീം തയ്യാറായാല്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമോ എന്ന് കണ്ട് തന്നെ അറിയണം.
Also Read : പാകിസ്ഥാനിലും ഇരട്ട സെഞ്ച്വറി, ഇംഗ്ലണ്ടിനായി പുതുചരിത്രമെഴുതി ജോ റൂട്ട്