ETV Bharat / sports

തിരിച്ചുവരവിനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഹണ്‍ഡ്രഡ് ടൂര്‍ണമെന്‍റില്‍ കളിക്കുമെന്ന് സൂചന - James Anderson - JAMES ANDERSON

വിരമിച്ച് ഒരു മാസത്തിന് ശേഷം ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ 'ദ ഹണ്ട്രഡിലേക്ക്' തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ആന്‍ഡേഴ്‌സണ്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍  HUNDRED TOURNAMENT  ഇംഗ്ലണ്ട് ക്രിക്കറ്റ്  ഹണ്‍ഡ്രഡ് ടൂര്‍ണമെന്‍റ്
James Anderson (IANS)
author img

By ETV Bharat Sports Team

Published : Aug 13, 2024, 6:24 PM IST

ന്യൂഡല്‍ഹി: ക്രിക്കറ്റിലേക്ക് താൻ ഉടനെ തിരിച്ചുവരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. ടെസ്റ്റ് മത്സരങ്ങളിൽ 700-ലധികം വിക്കറ്റുകൾ നേടിയ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്.

കഴിഞ്ഞ മാസം ലോർഡ്‌സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിച്ച് ഒരു മാസത്തിന് ശേഷം ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ 'ദ ഹണ്ട്രഡിലേക്ക്' തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ആന്‍ഡേഴ്‌സണ്‍. തന്‍റെ കരിയറിൽ മറ്റ് ഫോർമാറ്റുകളിലുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് താരം പ്രസ് അസോസിയേഷൻ (പിഎ) വാർത്താ ഏജൻസിയോട് പറഞ്ഞു. ഫിറ്റായി തുടരുകയാണെങ്കിൽ, അടുത്ത സീസണിൽ അദ്ദേഹത്തിന് ‘ദ ഹൺഡ്രഡ്’ കളിക്കാം.

ടെസ്റ്റ് ക്രിക്കറ്റിലെ സ്വിങ് ബൗളിങ്ങിന് പേരുകേട്ട ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി 194 ഏകദിനങ്ങളും 19 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. താരത്തിന്‍റെ മഹത്തായ കരിയർ അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാക്കി മാറ്റി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 188 ടെസ്റ്റ് മത്സരങ്ങളിൽ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. അതിൽ 704 വിക്കറ്റുകൾ വീഴ്ത്തി.

ഇനി ഇംഗ്ലണ്ട് ടീമിന്‍റെ മെന്‍ററായി ആന്‍ഡേഴ്‌സനെ പുതിയ അവതാരത്തിൽ കാണാം. 2025 നവംബറിനും 2026 ജനുവരിക്കും ഇടയിൽ ആരംഭിക്കുന്ന അടുത്ത ആഷസ് പരമ്പരയ്ക്ക് മുമ്പ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയേക്കും.

Also Read: പരിശീലനത്തിനായി 1.5 കോടി രൂപ കൈപ്പറ്റിയെന്നത് വ്യാജം; അശ്വിനി പൊന്നപ്പ, എനിക്ക് പണം ലഭിച്ചിട്ടില്ല - Ashwini Ponnappa

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.