ETV Bharat / sports

എല്ലിസ് പെറിയുടെ 'പവര്‍' ; ചിന്നസ്വാമിയില്‍ 'തവിടുപൊടി'യായി കാറിന്‍റെ ചില്ല് : വീഡിയോ - എല്ലിസ് പെറി

വനിത പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 37 പന്തില്‍ 58 റണ്‍സാണ് എല്ലിസ് പെറി അടിച്ചെടുത്തത്. നാല് സിക്‌സും നാല് സിക്‌സും അടങ്ങിയതായിരുന്നു ആര്‍സിബി താരത്തിന്‍റെ ഇന്നിങ്‌സ്. ഈ സിക്‌സറുകളില്‍ ഒന്നാണ് ഗ്രൗണ്ടില്‍ ഡിസ്‌പ്ലേയ്‌ക്ക് വച്ചിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്തത്.

Ellyse Perry  Ellyse Perry Six  Ellyse Perry Breaks Car Window  എല്ലിസ് പെറി  എല്ലിസ് പെറി സിക്‌സ്
Ellyse Perry Six
author img

By ETV Bharat Kerala Team

Published : Mar 5, 2024, 11:44 AM IST

Updated : Mar 5, 2024, 5:37 PM IST

ബെംഗളൂരു: ടിവിയിലൂടെയും അല്ലാതെയും ക്രിക്കറ്റ് മത്സരങ്ങള്‍ കാണുമ്പോള്‍ ഇന്ന് സ്ഥിരമായി കാണാൻ സാധിക്കുന്ന കാഴ്‌ചയാണ് ബൗണ്ടറി ലൈനിന് തൊട്ടുപുറത്ത് ഡിസ്‌പ്ലേയ്‌ക്കായി വച്ചിരിക്കുന്ന കാറുകള്‍. ഒരു ടൂര്‍ണമെന്‍റിലോ അല്ലെങ്കില്‍ പരമ്പരയിലോ മികച്ച പ്രകടനം നടത്തുന്ന താരത്തിന് കൈമാറുന്നതിനായും ഒപ്പം ആ കമ്പനിയുടെ പരസ്യ പ്രചരണത്തിനും വേണ്ടിയാകും ഇങ്ങനെ ഗ്രൗണ്ടിനോട് ചേര്‍ന്ന് തന്നെ അവ പ്രദര്‍ശിപ്പിക്കുന്നതും. ഒരു മത്സത്തിനിടെ ഒരിക്കലെങ്കിലും പന്ത് ഈ വാഹനത്തില്‍ വന്ന് കൊണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകൻ പോലും ഉണ്ടാകില്ല.

അങ്ങനെ ചിന്തിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്‍റെ പ്രധാനിയായ ഓസ്‌ട്രേലിയൻ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിത പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം പതിപ്പിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിനിടെയാണ് എല്ലിസ് പെറി ചില ആരാധകരെങ്കിലും കാത്തിരുന്ന ആ കാഴ്‌ച സമ്മാനിച്ചത്. അതും, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡിസ്‌പ്ലേയ്‌ക്ക് വച്ചിരുന്ന കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തുകൊണ്ട്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ആര്‍സിബിയാണ് ആദ്യം ബാറ്റ് ചെയ്‌തത്. എസ്‌ മേഘ്‌നയും ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ചേര്‍ന്ന് അവര്‍ക്ക് നല്‍കിയതാകട്ടെ തരക്കേടില്ലാത്ത ഒരു തുടക്കവും. ആറാം ഓവറിലെ ആദ്യ പന്തില്‍ സ്കോര്‍ 51ല്‍ നില്‍ക്കെ മേഘ്‌നയെ നഷ്‌ടപ്പെട്ടതോടെയാണ് എല്ലിസ് പെറി ക്രീസിലേക്ക് എത്തിയത്.

സ്‌മൃതിയും എല്ലിസ് പെറിയും ചേര്‍ന്ന് യുപി വാരിയേഴ്‌സിന്‍റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. രണ്ടാം വിക്കറ്റില്‍ 95 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 17-ാം ഓവറില്‍ സ്‌മൃതി മന്ദാന (80) പുറത്തായെങ്കിലും പെറി ടീമിന്‍റെ റണ്‍സ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ഇതിനിടെയായിരുന്നു താരത്തിന്‍റെ തകര്‍പ്പൻ ഒരു സിക്‌സര്‍ ടാറ്റ പഞ്ച് ഇ.വി.യുടെ ചില്ലുകള്‍ തകര്‍ത്തത്.

മത്സരത്തിന്‍റെ 19-ാം ഓവറിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ ഈ രംഗം അരങ്ങേറിയത്. യുപി വാരിയേഴ്‌സിന്‍റെ ഓള്‍ റൗണ്ടര്‍ ദീപ്‌തി ശര്‍മയാണ് എല്ലിസ് പെറിയ്‌ക്കെതിരെ പന്തെറിഞ്ഞത്. ക്രീസില്‍ നിന്നും സ്റ്റെപ് ഔട്ട് ചെയ്‌തിറങ്ങിയ പെറി ലോങ് ഓണിലേക്ക് തകര്‍പ്പൻ ഒരു ഷോട്ട് പായിച്ചു.

ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയര്‍ന്ന പന്ത് ചെന്ന് നേരെ പതിച്ചത് ഡിസ്‌പ്ലേയ്‌ക്ക് വച്ചിരുന്ന കാറിന്‍റെ വിന്‍ഡോ ഗ്ലാസില്‍. പന്ത് കൊണ്ടതും ചില്ല് തവിടുപൊടി. എല്ലിസ് പെറിയെ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്‌ച.

Also Read : ചിന്നസ്വാമിയില്‍ സ്‌മൃതി-പെറി ഷോ..!; വിജയവഴിയില്‍ തിരിച്ചെത്തി ആര്‍സിബി, യുപി വാരിയേഴ്‌സിന് 25 റണ്‍സിന്‍റെ തോല്‍വി

മത്സരത്തില്‍ 37 പന്ത് നേരിട്ട എല്ലിസ് പെറി 58 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ താരത്തിന്‍റെ ഇന്നിങ്‌സ്. അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 198 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ യുപി വാരിയേഴ്‌സിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സാണ് നേടാൻ സാധിച്ചത്.

Last Updated : Mar 5, 2024, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.