ETV Bharat / sports

രണ്ട് വിക്കറ്റുമായി മിന്നു മണി, അവസാന കളിയും ജയിച്ച് ഡല്‍ഹി ഫൈനലില്‍; അവസാന സ്ഥാനക്കാരായി ഗുജറാത്തിന് മടക്കം - WPL 2024

വനിത പ്രീമിയര്‍ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി കാപിറ്റല്‍സ് ഫൈനലില്‍.

WPL 2024 Delhi Capitals vs Gujarat Giants  WPL 2024 Final  WPL Points Table  Womens Premier League Delhi Capitals Into The Finals Of Womens Premier League 2024
Delhi Capitals vs Gujarat Giants
author img

By ETV Bharat Kerala Team

Published : Mar 14, 2024, 7:25 AM IST

ഡല്‍ഹി : തുടര്‍ച്ചയായ രണ്ടാം പതിപ്പിലും വനിത പ്രീമിയര്‍ ലീഗ് (WPL 2024) ഫൈനലിന് നേരിട്ട് യോഗ്യത നേടി ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals). ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനെ (Gujarat Giants) തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ മുന്നേറ്റം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമാണ് ഡല്‍ഹി നേടിയത് (Gujarat Giants vs Delhi Capitals Result).

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ മലയാളി താരം മിന്നു മണി, ശിഖ പാണ്ഡെ, മരിസെയ്‌ൻ കാപ്പ് എന്നിവരുടെ പ്രകടനങ്ങളായിരുന്നു ഗുജറാത്തിനെ കുഞ്ഞൻ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഷഫാലി വര്‍മയുടെ 71 റണ്‍സ് മികവില്‍ 13.1 ഓവറില്‍ ലക്ഷ്യത്തിലേക്ക് എത്തി.

127 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിയ്‌ക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. നാലാം ഓവറില്‍ മെഗ് ലാനിങ് (18), അലീസ് കാപ്‌സി (0) എന്നിവരെയാണ് ഡല്‍ഹിക്ക് നഷ്‌ടപ്പെട്ടത്. ഓവറിലെ ആദ്യ പന്തില്‍ ഡല്‍ഹി നായിക ലാനിങ് റണ്‍ഔട്ടായപ്പോള്‍ കാപ്‌സിയെ തനുജ കൻവാര്‍ പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഷഫാലി വര്‍മയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഡല്‍ഹിയുടെ സ്കോര്‍ ഉയര്‍ത്തി. ജയത്തിന് തൊട്ടരികില്‍ ഷഫാലി വീണു. 37 പന്തില്‍ 71 റണ്‍സാണ് ഡല്‍ഹി ഓപ്പണര്‍ അടിച്ചെടുത്തത്.

അഞ്ച് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്‌സ്. ഷഫാലി പുറത്തായതിന് പിന്നാലെ ബൗണ്ടറി നേടിക്കൊണ്ട് ജെമീമ ഡല്‍ഹിയെ ജയത്തിലെത്തിച്ചു. ജെമീമ റോഡ്രിഗസ് 28 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ച് 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹി ഇത്തവണ ഫൈനലിന് യോഗ്യത നേടിയത്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസാണ് രണ്ടാം സ്ഥാനക്കാര്‍. എട്ടില്‍ നാല് ജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.

നാളെ നടക്കുന്ന ആര്‍സിബി മുംബൈ പ്ലേ ഓഫ് പോരാട്ടത്തിലെ വിജയിയെ ആണ് ഡല്‍ഹി ഫൈനലില്‍ നേരിടുന്നത്. മാര്‍ച്ച് 17നാണ് ഫൈനല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.