ETV Bharat / sports

"ധോണി ഫിറ്റ്, മൂന്ന് സീസൺ കൂടി കളിക്കും", ദീപക് ചഹാര്‍ - IPL 2024 MS Dhoni

2-3 സീസണ്‍ കൂടി ഐപിഎല്‍ കളിക്കാന്‍ എംഎസ് ധോണിയ്‌ക്ക് ഫിറ്റ്‌നസ് ഉണ്ടെന്ന് പേസര്‍ ദീപക് ചഹാര്‍.

MS Dhoni IPL Future  Deepak Chahar On MS Dhoni  IPL 2024 MS Dhoni  എംഎസ് ധോണി ദീപക് ചഹാര്‍ ഐപിഎല്‍
Deepak Chahar On MS Dhoni
author img

By ETV Bharat Kerala Team

Published : Jan 29, 2024, 1:04 PM IST

മുംബൈ: ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി (MS Dhoni). ഈ സീസണോടെ താരം കളിയവസാനിപ്പിക്കുമോ അതോ ഇനിയും ടീമില്‍ തുടരുമോ എന്ന കാര്യം എല്ലാ ഐപിഎല്‍ സീസണിന് മുന്നോടിയായും ആരാധകരും ക്രിക്കറ്റ് വിദഗ്‌ദരും തേടാറുണ്ട്. ഈ വര്‍ഷവും ആ പതിവ് തെറ്റിയിട്ടില്ല.

കുട്ടി ക്രിക്കറ്റ് പൂരം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് ആദ്യ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ദീപക് ചഹാര്‍. ഈ സീസണ്‍ മാത്രമല്ല വരാനിരിക്കുന്ന 2-3 സീസണില്‍ കൂടി ധോണി സിഎസ്കെയുടെ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടാകുമെന്നാണ് ചഹാറിന്‍റെ അഭിപ്രായം (Deepak Chahar Predicts MS Dhoni IPL Future). കഴിഞ്ഞ ഐപിഎല്ലിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ ധോണി പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ദീപക് ചഹാര്‍ വ്യക്തമാക്കി.

'ക്രിക്കറ്റിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് നല്‍കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 2-3 ഐപിഎല്‍ സീസണുകളില്‍ കൂടി അദ്ദേഹം ഉറപ്പായും കളിക്കും. നെറ്റ്‌സില്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ് ഞാന്‍ കണ്ടിരുന്നു.

എതൊരു താരത്തിനും ഉണ്ടാകുന്ന ഒരു പരിക്കാണ് അദ്ദേഹത്തിനുമുണ്ടായിരുന്നത്. അതില്‍ നിന്നും അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുണ്ട്. വരുന്ന 2- സീസണുകളില്‍ കൂടി ധോണി ഐപിഎല്‍ കളിക്കണമെന്നാണ് എന്‍റെയും ആഗ്രഹം.

തീരുമാനം അദ്ദേഹത്തിന്‍റേത് മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച് മാഹി ഭായ് ഇല്ലാതെ സിഎസ്കെയ്‌ക്ക് വേണ്ടി കളിക്കുക എന്ന കാര്യം ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

അദ്ദേഹത്തോട് 2-3 വര്‍ഷമെടുത്താണ് ഞാന്‍ കൂടുതല്‍ അടുത്തത്. എനിക്ക് ഇപ്പോള്‍ മുതിര്‍ന്ന സഹോദരനെ പോലെയാണ് അദ്ദേഹം. ക്രിക്കറ്റ് ഗ്രൗണ്ടിന് ഉള്ളിലായാലും പുറത്തായാലും അദ്ദേഹത്തിനൊപ്പം നിരവധി സന്തോഷകരമായി സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്.

ധോണി കാരണമാണ് ഇന്ത്യന്‍ ടീമിന് വേണ്ടി എനിക്ക് കളിക്കാന്‍ സാധിച്ചത്. അതിന് മുന്‍പ്, ഐപിഎല്ലിലും അദ്ദേഹം എനിക്ക് അവസരങ്ങള്‍ നല്‍കി'- വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് ദീപക് ചഹാര്‍ പറഞ്ഞു (Deepak Chahar On MS Dhoni).

ടി20 ലോകകപ്പ് വരാനിരിക്കെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പേസര്‍ ദീപക് ചഹാറും. പരിക്കിന്‍റെ പിടിയിലായിരുന്ന താരത്തെ നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നതാണ്. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം താരത്തിന് പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.

Also Read : മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല, ഇന്ത്യയ്‌ക്കും ആശ്വസിക്കാം..!, പരിശീലനം പുനരാരംഭിച്ച് ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.