ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? ചെസിനെ ഗൗരവത്തോടെ കാണുന്ന നിരവധി കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യൻ യുഎസ് ഡോളറാണ്. ഏകദേശം 21.20 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളിൽ ഓരോ ഗെയിം ജയിക്കുമ്പോഴും വിജയിക്ക് 1.69 കോടിയോളം രൂപയാകും ലഭിക്കുക.
മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിക്കും. ബാക്കിയുള്ള സമ്മാനത്തുക ഇരുവർക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
അങ്ങനെയാകുമ്പോള്‍ മൊത്തത്തില്‍ 1.35 മില്യൻ യുഎസ് ഡോളറാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഗുകേഷിന് ലഭിക്കുന്നത്. ഏകദേശം 11.45 കോടി കോടി രൂപ. മത്സരത്തിന്‍റെ അവസാനം അപ്രതീക്ഷിത പിഴവില്‍ രണ്ടാമതെത്തിയ ഡിങ് ലിറന് 1.15 മില്യൻ യുഎസ് ഡോളർ ലഭിക്കും. അതായത് 9.75 കോടി ഇന്ത്യൻ രൂപ.
1886 മുതൽ 18 കളിക്കാർ മാത്രമാണ് ലോക ചെസ് ചാമ്പ്യൻ എന്ന അഭിമാനകരമായ കിരീടം നേടിയത്. പതിനെട്ടാം ലോക ചെസ് ചാമ്പ്യനാണ് ഗുകേഷ്. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ 18 കാരനായ ഗ്രാൻഡ്‌മാസ്റ്റർ ഡി. ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി.
ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും 18-ാമത്തെ ചെസ് കളിക്കാരനുമായി ഗുകേഷ് മാറി. ഇതിഹാസ ഗ്രാൻഡ്‌മാസ്റ്റർ വിശ്വനാഥ് ആനന്ദ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. അദ്ദേഹം 4 തവണയാണ് കിരീടം സ്വന്തമാക്കിയത്. പുതിയ ചാമ്പ്യാന്‍റെ കിരീടധാരണം ഇന്നു 3.30നു നടക്കും.
🇮🇳 Gukesh D 🥹
— International Chess Federation (@FIDE_chess) December 12, 2024
Ladies and gentlemen, the 18th WORLD CHAMPION! #DingGukesh pic.twitter.com/CgzYBgeTfq
ഗുകേഷിന് മുമ്പ് റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ് 1985 ൽ അനറ്റോലി കാർപോവിനെ പരാജയപ്പെടുത്തി 22-ാം വയസിൽ കിരീടം നേടിയപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിരുന്നു.14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 നിലയിലെത്തിയാണ് താരത്തിന്‍റെ ജയം.
Also Read: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; കംഗാരുപടയില്‍ ജോഷ് ഹേസിൽവുഡ് തിരിച്ചെത്തി - IND VS AUS 3RD TEST