ETV Bharat / sports

ഹാർദിക്കും നതാഷയും വേര്‍പിരിഞ്ഞതിന്‍റെ കാരണം വെളിപ്പെടുത്തി അടുത്ത വൃത്തങ്ങള്‍ - Hardik and Natashas separation - HARDIK AND NATASHAS SEPARATION

ഇരുവരുടെയും വ്യക്തിത്വങ്ങൾ വളരെ വ്യത്യസ്‌തമായതിനാൽ ബന്ധം തുടരുന്നത് ബുദ്ധിമുട്ടാണെന്ന് പിന്നീട് നതാഷയ്ക്ക് തോന്നി. പിന്നീട് വേർപിരിയൽ മികച്ച പരിഹാരമായി നതാഷ കണക്കാക്കുകയായിരുന്നു.

HARDIK PANDYA  നടാഷ സ്റ്റാൻകോവിച്ച്  ഹാർദിക്കും നതാഷയും വേര്‍പിരിഞ്ഞു  INDIAN CRICKET TEAM
ഹാർദിക് പാണ്ഡ്യ, (Etv Bharat)
author img

By ETV Bharat Sports Team

Published : Aug 25, 2024, 3:29 PM IST

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്‍റെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഭാര്യയും ബോളിവുഡ് നടിയുമായ നതാഷ സ്റ്റാൻകോവിച്ചും കുറച്ചുനാൾ മുമ്പാണ് വിവാഹമോചനം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഹാർദിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ വിവാഹമോചനത്തിന്‍റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. നതാഷയുമായി അടുത്ത ഒരു സ്രോതസ് അവരുടെ വേർപിരിയലിന്‍റെ കാരണം വെളിപ്പെടുത്തിയത് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‌തു.

വ്യത്യസ്‌ത സ്വഭാവം കാരണമാണ് ഇരുവരുടെയും വിവാഹമോചനം നടന്നതെന്നാണ് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യ വളരെ പ്രൗഢിയും അഹങ്കാരിയുമാണെന്ന് നതാഷയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. നതാഷയ്ക്ക് അത് സഹിക്കാനായില്ല. ഹാർദിക്കിനെ മാറ്റാൻ നതാഷ പരമാവധി ശ്രമിച്ചിട്ടും അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്നും അത് കൂടുതൽ പ്രകടമായെന്നും അവർ പറഞ്ഞു.

പാണ്ഡ്യയെ മാറ്റാൻ ശ്രമിച്ചു. ഇരുവരുടെയും വ്യക്തിത്വങ്ങൾ വളരെ വ്യത്യസ്‌തമായതിനാൽ ബന്ധം തുടരുന്നത് ബുദ്ധിമുട്ടാണെന്ന് പിന്നീട് നതാഷയ്ക്ക് തോന്നി. പിന്നീട് വേർപിരിയൽ മികച്ച പരിഹാരമായി നതാഷ കണക്കാക്കുകയായിരുന്നു. ഈ തീരുമാനം നതാഷയ്ക്ക് ബുദ്ധിമുട്ടാണെന്നും എന്നാൽ തനിക്കും മകൻ അഗസ്ത്യയ്‌ക്കും അത് ആവശ്യമാണെന്നും അവരുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി റിപ്പോർട്ട് ചെയ്‌തു.

അതേസമയം നതാഷ മകനോടൊപ്പം സെർബിയയിലേക്ക് മടങ്ങി. ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഹാർദിക് പാണ്ഡ്യ ഇപ്പോൾ വിശ്രമത്തിലാണ്. ലോകകപ്പിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെ 3 മത്സരങ്ങളുടെ ടി20 പരമ്പര കളിച്ചു.

Also Read: കൊലക്കേസ്, ഷാക്കിബ് അൽ ഹസന് നേരെ നടപടി! പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പിന്മാറിയേക്കും - Murder case action against Shakib

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.