ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് അനുകൂലമായ വാർത്തയുമായി ഐസിസി പ്രതിനിധി സംഘം. ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങളിൽ ഐസിസി സംതൃപ്‌തി പ്രകടിപ്പിച്ചു. ടൂർണമെന്‍റുകൾ നടക്കുന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ലാഹോറിലെ പ്രശസ്‌തമായ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം എന്നിവ ഉൾപ്പെടുന്നതായിരുന്നു സന്ദര്‍ശനം. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രധാന ക്രമീകരണങ്ങളുമാണ് പരിശോധനാ സംഘം പ്രധാനമായും അവലോകനം ചെയ്‌തത്.
ലാഹോറിലും കറാച്ചിയിലും ഇസ്ലാമാബാദിലും സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് ഐസിസി പ്രതിനിധി വിശേഷിപ്പിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെയും ഐസിസി പ്രതിനിധി സംഘം കണ്ടു. ചാമ്പ്യൻസ് ട്രോഫിക്കും ടൂർണമെന്‍റില്‍ പങ്കെടുക്കുന്നവർക്ക് ലോകോത്തര ക്രമീകരണങ്ങൾ സംബന്ധിച്ച് ഐസിസി പ്രതിനിധികൾക്ക് പിസിബി ഉറപ്പ് നൽകി. ടീമുകൾക്ക് സമ്പൂർണ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം ഉറപ്പു നൽകി.
چئیرمین پی سی بی محسن نقوی/ آئی سی سی وفد ملاقات
— PCB Media (@TheRealPCBMedia) September 20, 2024
اسلام آباد۔۔ چئیرمین پاکستان کرکٹ بورڈ محسن نقوی سے آئی سی سی کے وفد کی ملاقات
آئی سی سی چیمپئنز ٹرافی ٹورنامنٹ 2025 کی تیاریوں کے حوالے سے تفصیلی تبادلہ خیال
ملاقات میں آئی سی سی چیمپئنز ٹرافی ٹورنامنٹ کے سکیورٹی انتظامات پر… pic.twitter.com/dCQdVOLDbf
സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചി നാഷണൽ സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ നവീകരിക്കുന്നതിന് ജൂലൈയിൽ 12.80 ബില്യൺ രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ സീറ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കുക, പിച്ചും ഔട്ട്ഫീൽഡും മെച്ചപ്പെടുത്തുക, കളിക്കാർക്കും കാണികൾക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നിവ ഉൾപ്പെടുന്നു.
🚨 BREAKING NEWS:-
— Asad Nasir (@asadnasir2000) September 22, 2024
Champions Trophy 2025 will be held in 🇵🇰 Pakistan.
ICC Delegation satisfied with all the arrangements. pic.twitter.com/7NmtM44w8u
സ്റ്റേഡിയം നവീകരിക്കുന്നതിനൊപ്പം ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം പുതിയ ഹോട്ടൽ നിർമിക്കാനുള്ള പദ്ധതിയിലും പിസിബി പുരോഗതി കൈവരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര, ആഭ്യന്തര ടീമുകൾക്ക് താമസസൗകര്യം നൽകുകയും ഉയർന്ന നിലവാരത്തിലുള്ള ആതിഥേയത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
Also Read: മറ്റു ബൗളർമാരിൽ നിന്നും വ്യത്യസ്‌തനാണ് ബുംറയെന്ന് ആകാശ് ദീപ് - Akash Deep On Bumrah