ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യ ഘട്ട പോരാട്ടങ്ങൾക്ക് ആവേശത്തുടക്കം. ഇന്നലെ നടന്ന മത്സരങ്ങളില്‍ യുവന്‍റസ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, സ്‌പോർട്ടിങ്, ആസ്റ്റൺവില്ല, ലിവർപൂൾ ടീമുകള്‍ക്ക് വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെതിരെ രണ്ടിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ബയേൺ മ്യുണിക് വിജയിച്ചത്.
Always for you 🤍🖤#JuvePSV #UCL pic.twitter.com/LerypnFW2A
— JuventusFC 🇬🇧🇺🇸 (@juventusfcen) September 17, 2024
ഹാരി കെയിനിന്‍റെ ഗോളടി മേളത്തിലാണ് ബയേണിന്‍റെ ഉജ്വല ജയം. 19,57,73,78 മിനുട്ടുകളിലായിരുന്നു ഹാരിയുടെ ഗോളുകൾ പിറന്നത്. മൂന്നെണ്ണം പെനാൽറ്റിയിൽനിന്നായിരുന്നു ഗോൾ നേടിയത്. റാഫേൽ ഗുറേരിയോ, മിഖയേൽ ഒലിസെ, ലിറോ സനെ, ലിയോൺ ഗൊരട്‌സ്‌ക എന്നിവരാണ് ബയേണിനായി ഗോൾ നേടിയ മറ്റു താരങ്ങൾ. സഗ്രിബിനായി ബ്രൂണോ പെറ്റ്‌കോവിച്ച് (48), ടകുയ ഒഗിവാര (50) എന്നിവരായിരുന്നു ഗോളടിച്ചത്.
ആദ്യ മത്സരത്തില്‍ യുവന്‍റസ് 3-1 എന്ന സ്‌കോറിന് പി.എസ്.വി ഐന്തോവനെ പരാജയപ്പെടുത്തി. യുവന്‍റസ് താരം കെനാൻ യിൽദിസായിരുന്നു പുതിയ സീസണിലെ ആദ്യ ഗോൾ സ്‌കോർ ചെയ്‌തത്.വെട്‌സൺ മെക്കന്നീ, നിക്കോളാസ് ഗോൺസാലസ് എന്നിവരും യുവന്‍റസിനായി ഗോള്‍ വല കുലുക്കി. ആസ്റ്റൺവില്ല എതിരില്ലാത്ത മൂന്ന് ഗോളിന് യങ്‌ബോയ്‌സിനെ പരാജയപ്പെടുത്തി. യോറി ടെയ്ൽ മെൻസ് (27), ജേക്കബ് റാംസി (38), അമാൻഡോ ഒനാന (86) എന്നിവരായിരുന്നു വില്ലക്കായി ഗോളുകൾ നേടിയത്.
𝑶𝑵𝑬 𝑭𝑶𝑹 𝑻𝑯𝑬 𝑹𝑬𝑪𝑶𝑹𝑫 𝑩𝑶𝑶𝑲𝑺 ✍️✨
— FC Bayern (@FCBayernEN) September 17, 2024
First team to score 9️⃣ goals in a #UCL match.
⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️ #MiaSanMia #FCBDIN #UCL pic.twitter.com/FkZT87ZesL
റയൽ മാഡ്രിഡ് 3-1 ന് സ്റ്റുട്ഗർട്ടിനെ തോൽപിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. 46ാം മിനുട്ടിൽ കിലിയൻ എംബാപ്പെയായിരുന്നു റയലിനായി ഗോൾ സ്‌കോർ ചെയ്‌തത്. 68ാം മിനുറ്റിൽ ഡെനിസിലൂടെ ഗോൾ മടക്കി സ്റ്റുട്ഗർട്ട് സമനില പിടിച്ചു. എന്നാല്‍ പൊരുതിയ റയൽ 83ാം മിനുട്ടിൽ ലീഡ് നേടി. അന്‍റോണിയോ റൂഡിഗനായിരുന്നു രണ്ടാം ഗോൾ നേടിയത്. 95ാം മിനുറ്റിൽ മൂന്നാം ഗോളും നേടി ടീം വിജയം ഉറപ്പിച്ചു.
3-1 എന്ന സ്‌കോറിന് ലിവർപൂൾ എ.സി മിലാനെയും തോൽപിച്ച് വരവറിയിച്ചു. ഇബ്രാഹീം കൊനാറ്റ, വിർജിൽ വാൻ ഡിക്ക്, ഡൊമനിക് സൊബോസ്ലി എന്നിവര്‍ ലിവർപൂളിനായി വലകുലുക്കിയപ്പോള്‍ ക്രിസ്റ്റ്യൻ പുൾസിച്ച് എ.സി മിലാന് വേണ്ടി ആശ്വസ ഗോളടിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പോർട്ടിങ് ലില്ലെയെ തോൽപ്പിച്ചത്. വിക്ടർ, സെനോ ദെബാസ്റ്റ് എന്നിവരില്‍ നിന്നായിരുന്നു സ്‌പോർട്ടിങ്ങിനായി ഗോൾ പിറന്നത്.