ETV Bharat / sports

പാരിസ് ഒളിമ്പിക്‌സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം - Cash Price For Malayali Athletes - CASH PRICE FOR MALAYALI ATHLETES

ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങള്‍ക്ക്‌ 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി.അബ്‌ദുറഹിമാൻ

MALAYALI ATHLETES IN PARIS OLYMPICS  ATHLETES FROM KERALA  പാരിസ് ഒളിമ്പിക്‌സ്‌ മലയാളി താരം  ഒളിമ്പിക്‌സ്‌ താരങ്ങൾക്ക് 5 ലക്ഷം
Paris 2024 Olympics (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 10:49 PM IST

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീം അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്‌സ്‌ ചീഫ് കോച്ച് രാധാകൃഷ്‌ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി.അബ്‌ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ (റിലേ), അബ്‌ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പിആർ ശ്രീജേഷ് (ഹോക്കി), എച്ച്എസ് പ്രണോയ് (ബാഡ്‌മിൻ്റൻ) എന്നിവർക്കാണ് തുക അനുവദിച്ചത്.

പരിശീലനത്തിനും ഒളിമ്പിക്‌സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്‌മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.

ALSO READ: മുള വടി കൊണ്ട് പരിശീലനം തുടങ്ങി; പാരിസില്‍ ഇന്ത്യയ്‌ക്കായി കളത്തിലേക്ക്, പ്രചോദനം അന്നുവിന്‍റെ ഈ യാത്ര, പ്രതീക്ഷ പങ്കുവച്ച് കുടുംബം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.