ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് മഴയെ തുടര്‍ന്ന് കളി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്.
നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യയുടെ സർഫറാസ് ഖാനും ഋഷഭ് പന്തും മിന്നുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്. ന്യൂസിലൻഡിന്‍റെ 356 റൺസിന്‍റെ ലീഡ് തികച്ച ഇന്ത്യ കിവീസിന് മികച്ച വിജയലക്ഷ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്‌സറും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്‍റെ ബാറ്റിങ്.
🚨 Update 🚨
— BCCI (@BCCI) October 19, 2024
Play on Day 4 has been called off due to rain.
The action will resume on Day 5 at 9:15 AM IST
Scorecard - https://t.co/FS97Llv5uq#TeamIndia | #INDvNZ | @IDFCFIRSTBank pic.twitter.com/CpmVXZvvzn
എന്നാൽ സർഫറാസ് ഖാന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ ഋഷഭ് പന്തിനും ഒരു റണ്‍ ബാക്കിനില്‍ക്കെ സെഞ്ച്വറി നഷ്ടമായി. താരം 99 റൺസിനാണ് പുറത്തായത്. സർഫറാസ് ഖാൻ പുറത്താകുമ്പോൾ ഇന്ത്യ 60 റൺസിന്‍റെ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് ടീമിന് 37 റൺസ് മാത്രമേ എടുക്കാനായുള്ളൂ. കെ.എൽ.രാഹുൽ (12), രവീന്ദ്ര ജഡേജ (5), ആർ.അശ്വിൻ (14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
An unfortunate end to a blistering knock from Rishabh Pant.
— BCCI (@BCCI) October 19, 2024
The #TeamIndia batter departs for 99(105) 👏👏
Live - https://t.co/FS97Llv5uq#INDvNZ | @RishabhPant17 | @IDFCFIRSTBank pic.twitter.com/GqGVNjTTeN
മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം കളി നിര്‍ത്തിയതിനാല്‍ രോഹിത് ശർമയും വിരാട് കോലിയും അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഇന്ന് കുറച്ച് ഓവർ എറിഞ്ഞ് ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്താനായിരുന്നു ഇന്ത്യയുടെ ആഗ്രഹം. എന്നാൽ കാലാവസ്ഥ കാരണം പദ്ധതി വിജയിക്കാനായില്ല. ഇന്ത്യയുടേത് വലിയ സ്‌കോറല്ലാത്തതിനാല്‍ ന്യൂസിലൻഡിനെ 100 റൺസിനുള്ളിൽ പുറത്താക്കാൻ ഇന്ത്യ കുറച്ച് കഷ്‌ടപ്പെടേണ്ടി വരും. എന്നാല്‍ നാളെ മുഴുവൻ മഴ പെയ്‌താൽ കളിയുടെ അവസാന ദിനം മാറ്റിവെക്കേണ്ടി വരും, സമനില മാത്രമായിരിക്കും പിന്നീട് ഏക ആശ്രയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാലാവസ്ഥ പ്രവചനമനുസരിച്ച് ഒക്ടോബർ 20 വരെ ബെംഗളൂരുവിൽ മഴ തുടരും. നാളെ 48 ശതമാനം കാറ്റും പ്രതീക്ഷിക്കാം. ദിവസം മുഴുവൻ മേഘാവൃതമായിരിക്കും. കൂടാതെ 3 മണിക്കൂർ കനത്ത മഴയും പ്രതീക്ഷിക്കാം.
Also Read: ശ്രീജേഷിന്‍റെ സൂപ്പര്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം; ജോഹർ കപ്പില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ