മഡ്രിഡ്: ലാലിഗയില്‍ തോൽവിയറിയാതെ മുന്നേറിയ ബാഴ്‌സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനക്കു മുന്നിലാണ് വമ്പന്മാര്‍ അടിയറവ് പറഞ്ഞത്. ഒസാസുനയുടെ തട്ടകമായ എല്‍ സദറില്‍ നടന്ന മത്സരത്തില്‍ 2-4 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോൽവി. കിട്ടിയ അവസരമെല്ലാം ഗോള്‍വലയിലെത്തിച്ചതാണ് ഒസാസുനക്ക് ജയമെത്തിച്ചത്.
18ാം മിനുട്ടിൽ ഒസാസുന ആദ്യം വലകുലുക്കി. അന്‍റെ ബുഡ്‌മിറിന്‍റെ ഗോളിലായിരുന്നു ടീം മുന്നേറിയത്. സമ്മർദത്തിലായ ബാഴ്‌സ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ പത്ത് മിനിറ്റിനകം ബാഴ്‌സക്ക് രണ്ടാമത്തെ അടി. 28ാം മിനുറ്റിൽ ബ്രയിൻ സരഗോസ ഒസാസുനയുടെ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്‍റെ ലീഡുമായി ഒസാസുന മുന്നിട്ടുനിന്നു.
🕘 84' | ¡¡¡GOOOOL!! ¡¡¡GOOOOL!! ¡¡¡GOOOOL!! ¡¡ABEEEEEEEEEEEEEEEEEL!! (4-1) #OsasunaBarça #GolesRojillos pic.twitter.com/id20MJJGfX
— C. A. OSASUNA (@Osasuna) September 28, 2024
എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സലോണ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. പാവു വിക്ടറില്‍ നിന്നായിരുന്നു ബാഴ്‌സയുടെ ആശ്വാസഗോള്‍ പിറന്നത്. എന്നാൽ 72ാം മിനുട്ടിൽ ഒസാസുന മൂന്നാം ഗോൾ നേടി വിജയപ്രതീക്ഷ കെെവരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അധികം വൈകാതെ ഒസാസുന നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.. 85ാം മിനുറ്റിൽ ആബേൽ ബ്രറ്റോണസായിരുന്ന നാലാം ഗോൾ നേടിയത്. ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ ബാഴ്‌സ 89ാം മിനുട്ടിൽ ഒരു ഗോൾ മടക്കി. യുവതാരം ലാമിനെ യമാലായിരുന്നു ബാഴ്‌സലോണക്കായി രണ്ടാം ഗോൾ നേടിയത്. ഒക്ടോബർ ആറിന് അലാവസിനെതിരേയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. 21 പോയിന്‍റുമായി ബാഴ്‌സ തന്നെയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡാണ്.