സിഡ്‌നി : ടെന്നീസ് ഇതിഹാസവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത് (Novak Djokovic Knocked Out From Australian Open 2024). ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ താരം യാനിക് സിനറാണ് (Jannik Sinner) ജോക്കോയെ കീഴടക്കിയത്. ലോക നാലാം നമ്പര്‍ താരമായ സിന്നര്‍ ഇത് ആദ്യമായാണ് ഒരു ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. സ്‌കോര്‍ : 1-6, 2-6, 7-6 (8-6), 3-6
-
Savour the moment @janniksin 🥕#AusOpen • #AO2024 pic.twitter.com/FTSDsa2AOp
— #AusOpen (@AustralianOpen) January 26, 2024 " class="align-text-top noRightClick twitterSection" data="
">Savour the moment @janniksin 🥕#AusOpen • #AO2024 pic.twitter.com/FTSDsa2AOp
— #AusOpen (@AustralianOpen) January 26, 2024Savour the moment @janniksin 🥕#AusOpen • #AO2024 pic.twitter.com/FTSDsa2AOp
— #AusOpen (@AustralianOpen) January 26, 2024
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ജോക്കോവിച്ചിനെ മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ വിറപ്പിക്കാന്‍ 22കാരനായ സിനറിനായി. ആദ്യ രണ്ട് സെറ്റുകളും അനായാസമാണ് സിന്നര്‍ സ്വന്തമാക്കിയത്. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ 36കാരനായ ജോക്കോ തിരിച്ചടിച്ചു.
ട്രൈ ബ്രേക്കറിലേക്ക് മത്സരം നീണ്ടതിന് പിന്നാലെ 8-6 എന്ന സ്കോറിന് ജോക്കോ മൂന്നാം സെറ്റ് പിടിക്കുകയായിരുന്നു. ഇതോടെ, സെര്‍ബിയന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍, നാലാം സെറ്റില്‍ താരത്തിന് ഈ മികവ് ആവര്‍ത്തിക്കാനാകാതെ വന്നതോടെ സിനര്‍ കളി പിടിക്കുകയും ചെയ്‌തു (Novak Djokovic vs Janik Sinner AO Semi Final Match Result).
-
Bravo, @DjokerNole 👏👏👏
— #AusOpen (@AustralianOpen) January 26, 2024 " class="align-text-top noRightClick twitterSection" data="
33 consecutive wins at the AO. 10x champion. One of a kind.
Congratulations on an outstanding tournament and Aussie summer 💙 pic.twitter.com/e3fhnw3bSD
">Bravo, @DjokerNole 👏👏👏
— #AusOpen (@AustralianOpen) January 26, 2024
33 consecutive wins at the AO. 10x champion. One of a kind.
Congratulations on an outstanding tournament and Aussie summer 💙 pic.twitter.com/e3fhnw3bSDBravo, @DjokerNole 👏👏👏
— #AusOpen (@AustralianOpen) January 26, 2024
33 consecutive wins at the AO. 10x champion. One of a kind.
Congratulations on an outstanding tournament and Aussie summer 💙 pic.twitter.com/e3fhnw3bSD
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ 2195 ദിവസങ്ങള്‍ക്ക് ശേഷമുള്ള ജോക്കോവിച്ചിന്‍റെ ആദ്യത്തെ തോല്‍വി കൂടിയാണ് ഇത്. 2019 മുതല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നാല് പതിപ്പിലും കിരീടം നേടാന്‍ ജോക്കോവിച്ചിന് സാധിച്ചിരുന്നു. ഓസീസ് മണ്ണില്‍ ജോക്കോയുടെ ഈ അപരാജിത കുതിപ്പിനാണ് സിനര്‍ തടയിട്ടിരിക്കുന്നത്.
ജോക്കോവിച്ചിനെതിരായ ജയത്തോടെ 1973ന് ശേഷം ലോക ഒന്നാം റാങ്കിലുള്ള താരത്തെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റില്‍ പരാജയപ്പെടുത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമായി മാറാനും യാനിക് സിനറിനായി. കൂടാതെ, 2008ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരമായും സിനര്‍ മാറി. ജോക്കോവിച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് സിനര്‍.
-
Jannik Sinner just did the impossible! 🤯 pic.twitter.com/9yMlg04zy6
— US Open Tennis (@usopen) January 26, 2024 " class="align-text-top noRightClick twitterSection" data="
">Jannik Sinner just did the impossible! 🤯 pic.twitter.com/9yMlg04zy6
— US Open Tennis (@usopen) January 26, 2024Jannik Sinner just did the impossible! 🤯 pic.twitter.com/9yMlg04zy6
— US Open Tennis (@usopen) January 26, 2024
അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സരേവിനെ നേരിടും. ലോക റാങ്കിങ്ങിലെ മൂന്നാമനും ആറാമനും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയെ ആണ് യാനിക് സിനര്‍ ഫൈനലില്‍ നേരിടുക.
Also Read : ഇരട്ടി മധുരം ; 'പദ്‌മശ്രീ' തിളക്കത്തില്‍ രോഹന്‍ ബൊപ്പണ്ണയും