ETV Bharat / sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, ചൈനയുമായി കിരീടപ്പോരാട്ടം - Asian Champions Hockey

author img

By ETV Bharat Sports Team

Published : Sep 16, 2024, 5:47 PM IST

സെമിഫൈനൽ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 4-1 ന് ആണ് ഇന്ത്യയുടെ വിജയം.

HOCKEY INDIA  ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി  ഇന്ത്യന്‍ ഹോക്കി ടീം  ഹോക്കി മത്സരം
ഇന്ത്യന്‍ ഹോക്കി ടീം (IANS)

മോക്കി (ചൈന): ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫിയുടെ രണ്ടാം സെമിഫൈനൽ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ കൊറിയയെ 4-1 ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ആദ്യമായി ഫൈനലിലെത്തിയ ചൈനയെയാണ് ഇന്ത്യ നേരിടുക. രണ്ടാം സെമിയിൽ ഉത്തം സിങ് (13-ാം മിനിറ്റ്), ഹർമൻപ്രീത് സിങ് (19, 45-ാം മിനിറ്റ്), ജർമൻപ്രീത് സിങ് (32-ാം മിനിറ്റ്) എന്നിവർ ഇന്ത്യക്കായി ഗോളുകൾ നേടി. അതേ സമയം യാങ് ജിഹുൻ (33-ാം മിനിറ്റ്) ദക്ഷിണ കൊറിയയുടെ ഏക ഗോൾ നേടി.

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ആക്രമണോത്സുകതയോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ കൊറിയൻ പ്രതിരോധം ഉജ്ജ്വല പ്രകടനം നടത്തി. 13-ാം മിനിറ്റിൽ ഇന്ത്യയുടെ സ്റ്റാർ പ്ലെയർ ഉത്തം സിങ് കൊറിയൻ കോട്ട തകർത്ത് ഒരു മിന്നുന്ന ഫീൽഡ് ഗോൾ നേടി ടീമിനെ 1-0ന് മുന്നിലെത്തിച്ചു.

രണ്ടാം പാദത്തിലും തകർപ്പൻ കളി തുടർന്ന ഇന്ത്യ പകുതി സമയത്ത് 2-0ന് മുന്നിലെത്തി. 19-ാം മിനിറ്റിൽ ഇന്ത്യക്ക് പെനാൽറ്റി കോർണർ ലഭിക്കുകയുണ്ടായി. അതേസമയം നിരവധി അനായാസ അവസരങ്ങൾ കൊറിയൻ ടീമിന് ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പാദത്തിൽ ക്യാപ്റ്റൻ നേടിയ മിന്നുന്ന ഗോളിന്‍റെ പിൻബലത്തിൽ പകുതി സമയത്ത് ഇന്ത്യ 2-0 ന് ലീഡ് നേടി.

മത്സരത്തിന്‍റെ മൂന്നാം പാദം അത്യന്തം ആവേശകരമായിരുന്നു. ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. 32-ാം മിനിറ്റിൽ ജർമൻപ്രീത് സിങ് ഉജ്ജ്വല ഫീൽഡ് ഗോൾ നേടി ഇന്ത്യയുടെ ലീഡ് 3-0 ആയി ഉയർത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റിൽ തന്നെ കൊറിയക്ക് പെനാൽറ്റി കോർണർ ലഭിച്ചു. യാങ് ജിഹുൻ മികച്ച പ്രകടനം നടത്തി കൊറിയക്ക് ആശ്വാസം നല്‍കി. 45-ാം മിനിറ്റിൽ കൊറിയൻ ഗോൾകീപ്പർക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർ ലഭിക്കുകയും ഇന്ത്യയുടെ 'സർപഞ്ച്' ഹർമൻപ്രീത് സിങ് ഉജ്ജ്വലമായ ഗോൾ നേടി ഇന്ത്യയെ 4-1ന് മുന്നിലെത്തിച്ചു.

Also Read: പ്രിമിയർ ലീഗിൽ ടോട്ടനത്തെ വീഴ്‌ത്തി ആഴ്‌സനൽ, പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം - English Premier League

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.