ETV Bharat / sports

അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; താല്‍പര്യമറിയിച്ചതായി മന്ത്രി അബ്‌ദുറഹ്‌മാന്‍ - Argentina football team to Kerala - ARGENTINA FOOTBALL TEAM TO KERALA

അര്‍ജന്‍റീന ഫുട്‌ബോള്‍ പ്രതിനിധി സംഘം കേരളം സന്ദര്‍ശിക്കും. എഎഫ്എ കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കാനും താല്‍പര്യം അറിയിച്ചതായി മന്ത്രി പറഞ്ഞു

അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം  അര്‍ജന്‍റീന ടീം കേരളത്തിലേക്ക്  അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍  ARGENTINA FOOTBALL TEAM
കായിക മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനെ സന്ദര്‍ശിക്കുന്നു (V. ABDURAHMAN/FB)
author img

By ETV Bharat Sports Team

Published : Sep 6, 2024, 3:39 PM IST

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കായിക മന്ത്രി വി. അബ്‌ദുറഹ്‌മാന്‍. എഎഫ്എ പ്രതിനിധികളുമായി സ്പെയ്‌നിലെ മാഡ്രിഡില്‍ മന്ത്രി കൂടിക്കാഴ്‌ച നടത്തി. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കും. സംസ്ഥാന സർക്കാരുമായി ചേർന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കാനും താല്‍പര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ അർജന്‍റീന ആരാധക വൃന്ദത്തെ എല്ലായ്‌പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എഎഫ്.എ പറഞ്ഞു. അര്‍ജന്‍റീന ടീമുമായുള്ള സഹകരണം കേരളത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും ഇക്കാര്യം അതിവേഗം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി എ.എഫ്.എയെ അറിയിച്ചു.

അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം  അര്‍ജന്‍റീന ടീം കേരളത്തിലേക്ക്  അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍  ARGENTINA FOOTBALL TEAM
മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ (V. ABDURAHMAN/FB)

സംസ്ഥാനത്ത് നിലവിലുള്ള പരിശീലന കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക, മികവിനൊപ്പം കായികമേഖലയിൽ സോഫ്റ്റ് സ്‌കിൽ വികസിപ്പിക്കുക, വൈദഗ്ധ്യം നേടുന്നവർക്ക് തൊഴിലവസരങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളിൽ ഗൗരവമായ ചർച്ചകൾ നടന്നതായി മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിന്‍റെ കായിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ സ്‌പാനിഷ് ഹയർ സ്‌പോർട്‌സ് കൗൺസിലിന്‍റെ പങ്കാളിത്തത്തെ കുറിച്ചും കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിക്കുന്ന സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരസ്‌പരം പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ മന്ത്രിസംഘം മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങളും സന്ദർശിക്കുകയും സ്‌പാനിഷ് ഹയർ സ്‌പോർട്‌സ് കൗൺസിൽ അധികൃതരുമായി കൂടിക്കാഴ്‌ചയും നടത്തി. സന്ദര്‍ശനത്തിന് കേരള സര്‍ക്കാരിന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചു. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കായിക വകുപ്പ് ഡയറക്ടർ വിഷ്‌ണു രാജ് എന്നിവരും സംഘത്തിലുണ്ട്.

Also Read: കാമുകന്‍ തീകൊളുത്തിയ പാരീസ് ഒളിമ്പിക്‌സ്‌ താരത്തിന് ദാരുണാന്ത്യം - uganda athlete rebecca cheptegei

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.