ETV Bharat / sports

അമ്പെയ്‌ത്തില്‍ മെഡല്‍ ഉന്നം വച്ച് ഇന്ത്യ; റാങ്കിങ് റൗണ്ട് പോരാട്ടം ഇന്ന്, യോഗ്യത ഇങ്ങനെ - Archery Ranking Round Competitions

author img

By ETV Bharat Kerala Team

Published : Jul 25, 2024, 12:25 PM IST

അമ്പെയ്‌ത്ത് നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള റാങ്കിങ് റൗണ്ട് പോരാട്ടങ്ങള്‍ ഇന്ന്. റാങ്കിങ്ങ് റൗണ്ടിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങി.ഇന്ത്യയുടെ പ്രതീക്ഷയായി ആറ് താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. 128 താരങ്ങളാണ് യോഗ്യത റൗണ്ടില്‍ പോരടിക്കുന്നത് .

PARIS OLYMPICS 2024  DEEPIKA KUMARI  TARUNDEEP RAI  OLYMPICS 2024
ARCHERY (x@worldarchery)

പാരിസ്: ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകളനവധി നേടിയിട്ടുണ്ടെങ്കിലും ഒളിമ്പിക്സിലെ അമ്പെയ്‌ത്ത് മല്‍സരങ്ങളില്‍ മെഡല്‍ ഇന്ത്യക്ക് കിട്ടാക്കനിയായിരുന്നു. മിക്ക അവസരങ്ങളിലും യോഗ്യതാ റൗണ്ടിലോ പ്രീക്വാര്‍ട്ടറിലോ ഇന്ത്യന്‍ താരങ്ങള്‍ പുറത്താകുന്നതാണ് പതിവ്. ഒളിമ്പിക്‌സിലെ ഈ പേര് ദോഷം മാറ്റി ആദ്യ മെഡല്‍ സ്വന്തമാക്കാനുള്ള യാത്രയ്‌ക്ക് തുടക്കം കുറിക്കാൻ ഇന്ത്യൻ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. പുരുഷ, വനിത വ്യക്തിഗത റാങ്കിങ് റൗണ്ട് പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. 53 രാജ്യങ്ങളില്‍ നിന്നുള്ള 128 താരങ്ങളാണ് യോഗ്യത റൗണ്ടില്‍ ഉന്നം പിടിക്കുന്നത്.

PARIS OLYMPICS 2024  DEEPIKA KUMARI  TARUNDEEP RAI  OLYMPICS 2024
Indian Archery Team (x)

പ്രാക്റ്റീസിനിറങ്ങി ഇന്ത്യന്‍ ടീം: പാരീസിലെ ഇന്‍വാലിഡെസില്‍ നടക്കുന്ന ആര്‍ച്ചറി മല്‍സരങ്ങള്‍ക്ക് മുന്നോടിയായി സംഘാടകര്‍ ഒരുക്കിയ ഔദ്യോഗിക പരിശീലനത്തിന് ഇന്ത്യന്‍ താരങ്ങളും ഗ്രൗണ്ടിലിറങ്ങി. മല്‍സര വേദിയിലെ സാഹചര്യങ്ങളുമായി താരങ്ങള്‍ക്ക് പൊരുത്തപ്പെടുന്നതിനായാണ് ഔദ്യോഗിക പരിശീലനം ഒരുക്കിയത്. ചൊവ്വാഴ്ച പ്രധാന മല്‍സര വേദിയിലും ബുധനാഴ്ച ക്വാളിഫയിങ്ങ് മല്‍സരം നടക്കുന്ന ഗ്രൗണ്ടിലുമാണ് പരിശീലനത്തിന് അവസരം നല്‍കിയത്.

തരുണ്‍ദീപ് റായ്, ദീപിക കുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിനും യോഗ്യത റൗണ്ടിലെ പ്രകടനം ഏറെ നിര്‍ണായകമാണ്. ആദ്യ പത്തിനുള്ളിലെങ്കിലും സ്ഥാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യൻ സംഘം അമ്പെയ്യുക. നോക്കൗട്ടിലെ യാത്ര അല്‍പമെങ്കിലും എളുപ്പമാകണമെങ്കില്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചേ മതിയാകൂ. ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയതുകൊണ്ട് തന്നെ അഞ്ച് മെഡല്‍ ഇനങ്ങളിലും ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ മത്സരിക്കുന്നുണ്ട്.

Indian Team Practice (x)

കാറ്റ്, മേഘം: പാരിസില്‍ പൊതുവേ ചൂടുപിടിച്ച അന്തരീക്ഷമാണിപ്പോള്‍. പലരും ഭയന്നതു പോലെ ഉഷ്ണ തരംഗമൊന്നുമില്ല. ആകാശം മേഘാവൃതമാണെങ്കിലും വനിതകളുടെ യോഗ്യതാ റൗണ്ട് മല്‍സരം നടക്കുമ്പോള്‍ താപനില 26 ഡിഗ്രി ആയിരിക്കുമെന്നാണ് പ്രവചനം.

കാര്‍മേഘം മൂടിയ അന്തരീക്ഷത്തില്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഏകാഗ്രതയോടെ ലക്ഷ്യം വെക്കാനാവുമെന്നാണ് ആര്‍ച്ചറി രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. പുരുഷ വിഭാഗം യോഗ്യത റൗണ്ട് നടക്കുമ്പോഴേക്കും അന്തരീക്ഷം കൂടുതല്‍ ചൂടുപിടിക്കും. താപനില 29 ഡിഗ്രി ആകുമെന്നാണ് പ്രവചനം. ആര്‍ച്ചറി മല്‍സര വേദിയായ ഇന്‍വാലിഡസില്‍ കാറ്റ് വില്ലനാകരുതെന്നാണ് താരങ്ങളുടെ പ്രാര്‍ഥന. റാങ്കിങ്ങ് മല്‍സരങ്ങള്‍ നടക്കുന്ന വേദി തുറസായതു കാരണം കാറ്റിന്‍റെ ഗതി പ്രവചിക്കാനാവില്ലെന്ന വെല്ലുവിളി താരങ്ങങ്ങള്‍ക്കുണ്ട്.

Archery (x@worldarchery)

ഇന്ത്യന്‍ പ്രതീക്ഷകള്‍: അമ്പെയ്‌ത്തില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് പുരുഷ ടീമിലാണ്. ഷാങ്ഹായിൽ ലോകകപ്പ് നേടിയതിന്‍റെ പകിട്ടിലാണ് ഇന്ത്യൻ പുരുഷ ടീം പാരിസിലേക്ക് എത്തിയിരിക്കുന്നത്. കരുത്തരായ ദക്ഷിണകൊറിയയെ കലാശക്കളിയില്‍ വീഴ്‌ത്താനയതിന്‍റെ ആത്മവിശ്വാസവും ഇന്ത്യൻ സംഘത്തിനുണ്ട്.

Indian Mens Team (x@worldarchery)

തരുൺദീപ്, പ്രവീണ്‍ യാദവ്, ധീരജ് ബൊമ്മദേവര എന്നിവരാണ് പുരുഷ ടീമിലെ താരങ്ങള്‍. തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന വേൾഡ് കപ്പ് സ്റ്റേജ് -3 മത്സരത്തിൽ വെങ്കലം നേടാൻ ധീരജിന് സാധിച്ചിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് ഇറ്റാലിയൻ താരം മൗറൊ നെസ്‌പോളിയെ ആണ് ധീരജ് അന്ന് പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യൻ സംഘത്തിലും അംഗമായിരുന്നു ധീരജ്.

Tarundeep Rai (x@worldarchery)

ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരി ദീപിക കുമാരിയാണ് വനിതകളില്‍ ഇന്ത്യൻ പ്രതീക്ഷ. കഴിഞ്ഞ ഏപ്രിലില്‍ വേള്‍ഡ് കപ്പ് സ്റ്റേജ്-1 മത്സരത്തില്‍ വെള്ളി മെഡല്‍ നേടാൻ ദീപികയ്‌ക്കായിട്ടുണ്ട്. പാരിസില്‍ മനസാന്നിധ്യം കൈവിടാതെ മത്സരിക്കാൻ സാധിച്ചാല്‍ ചരിത്രം കുറിയ്‌ക്കാൻ ദീപിയ്‌ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ടോക്യോയില്‍ സ്വര്‍ണം നേടിയ ദക്ഷിണ കൊറിയൻ താരം ആൻ സാൻ ഇല്ലാത്ത സാഹചര്യത്തില്‍ കൊറിയൻ താരം തന്നെയായ ലിം സി ഹയോണാകും പാരിസില്‍ ദീപികയുടെ മുഖ്യ എതിരാളി. ഈ വര്‍ഷം പരസ്‌പരം പോരിനിറങ്ങിയ മത്സരങ്ങളിലെല്ലാം ദീപിക കൊറിയൻ താരത്തോട് പരാജയപ്പെട്ടിരുന്നു. വനിത ടീമില്‍ പരിചയസമ്പത്ത് കൂടുതല്‍ ഉള്ള താരവും ദീപികയാണ്. ടീമിലെ അങ്കിത ഭഗത്, ഭജൻ കൗര്‍ എന്നിവര്‍ക്ക് ഇത് ആദ്യ ഒളിമ്പിക്‌സാണ്.

Deepika Kumari (x@worldarchery)

യോഗ്യത കടമ്പ ഇങ്ങനെ: പാരിസ് ഒളിമ്പിക്‌സിലെ അമ്പെയ്‌ത്ത് റാങ്കിങ് റൗണ്ട് പോരാട്ടത്തില്‍ 64 വീതം പുരുഷ വനിത താരങ്ങളാണ് പങ്കെടുക്കുന്നത്. ഓരോ താരങ്ങളും 70 മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് 72 അമ്പുകളെയ്യും. പരമാവധി 720 പോയിന്‍റാണ് റാങ്കിങ് റൗണ്ടില്‍ താരങ്ങള്‍ക്ക് നേടാൻ സാധിക്കുന്നത്.

പരമാവധി പോയിന്‍റില്‍ ഓരോ താരങ്ങളും എത്ര പോയിന്‍റ് നേടുന്നു എന്നതിനെ ആശ്രയിച്ചാണ് റാങ്കിങ് നിശ്ചയിക്കപ്പെടുന്നത്. കൂടുതല്‍ പോയിന്‍റ് നേടുന്നവര്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം കണ്ടെത്തും. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന താരത്തിന് 64-ാം സ്ഥാനക്കാരൻ എന്ന രീതിയിലാണ് എതിരാളിയെ നിശ്ചയിക്കുക. യോഗ്യത റൗണ്ടിലെ പുരുഷ ലോക റെക്കോഡ് നിലവില്‍ യുഎസ്‌എ താരം ബ്രാഡി എലിസണിന്‍റെ പേരിലാണ്. 702 പോയിന്‍റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 692 പോയിന്‍റ് നേടിയിട്ടുള്ള ദക്ഷിണ കൊറിയൻ താരം കാങ് ചെ യങ്ങിന്‍റെ പേരിലാണ് വനിത റെക്കോഡ്. ജൂലൈ 28ന് ടീം ഇവന്‍റ് നോക്ക് ഔട്ട് മത്സരങ്ങളും 30ന് വ്യക്തിഗത വിഭാഗം നോക്ക് ഔട്ട് മത്സരങ്ങളും ആരംഭിക്കും.

Also Read : പാരിസ് നഗരം കളറാകും, താരങ്ങളെ സെൻ നദിക്കര വരവേല്‍ക്കും; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ നാളെ, തത്സമയം കാണാൻ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.