ETV Bharat / sports

കാത്തിരിപ്പ് വെറുതെയായി, വില്ലനായി പരിക്ക് ; മെസിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങില്ല - Cristiano Ronaldo Injury

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഇന്‍റര്‍ മയാമിക്കെതിരായ മത്സരം നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

Cristiano Ronaldo Lionel Messi  Al Nassr vs Inter Miami  Cristiano Ronaldo Injury  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Cristiano Ronaldo
author img

By ETV Bharat Kerala Team

Published : Feb 1, 2024, 7:54 AM IST

റിയാദ് : ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലേറ്റുമുട്ടുന്ന മത്സരം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ (Lionel Messi vs Cristiano Ronaldo). ഇന്‍റര്‍ മയാമിക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌ര്‍. ഇന്ന് രാത്രി 11:30ന് സൗദിയിലെ കിങ്‌ഡം അരീനയിലാണ് അല്‍ നസ്‌ര്‍ ഇന്‍റര്‍ മയാമി പോരാട്ടം (Al Nassr vs Inter Miami).

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലിന്‍റെ പേശികള്‍ക്കാണ് പരിക്ക് (Cristiano Ronaldo Injury). ഈ പരിക്കില്‍ നിന്നും താരം പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് അല്‍ നസ്‌ര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ വ്യക്തമാക്കിയത്. അല്‍ നസ്ര്‍ നായകനും പ്രധാന സ്ട്രൈക്കറുമാണ് റൊണാള്‍ഡോ.

38കാരനായ റൊണാള്‍ഡോ മത്സരത്തിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആരാധകരും കടുത്ത നിരാശയിലാണ്. അല്‍ നസ്‌റിന്‍റെ സമൂഹമാധ്യമ പേജുകളിലെല്ലാം ആരാധകര്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. റൊണാള്‍ഡോയെ എങ്ങനെയെങ്കിലും ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ കളിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ആരാധകര്‍ ഉന്നയിക്കുന്നത്.

ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ പോരടിക്കാനിറങ്ങുന്ന ഈ മത്സരത്തിനായി മാസങ്ങളായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ പിഎസ്‌ജി പ്രദര്‍ശന മത്സരത്തിലായിരുന്നു ഇരുവരും അവസാനം മുഖാമുഖം വന്നത്. അന്ന്, ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി റൊണാള്‍ഡോ ഉള്‍പ്പടെ പ്രമുഖ താരങ്ങള്‍ അണിനിരന്ന സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ 5-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

അതേസമയം, നിലവില്‍ പ്രീ സീസണ്‍ ടൂറിന്‍റെ ഭാഗമായിട്ടാണ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മയാമി സൗദിയില്‍ എത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങള്‍ക്കായിട്ടായിരുന്നു മെസിയുടെയും സംഘത്തിന്‍റെയും വരവ്. അല്‍ ഹിലാലുമായിട്ടാണ് ഇന്‍റര്‍ മയാമി സൗദിയില്‍ ആദ്യ മത്സരം കളിച്ചത്.

Read More : മെസിയും സുവാരസും ഗോളടിച്ചു, എന്നിട്ടും അല്‍ ഹിലാലിനോട് തോറ്റ് ഇന്‍റര്‍ മയാമി

ഈ മത്സരത്തില്‍ 4-3 എന്ന സ്കോറിന് സന്ദര്‍ശകരായ ഇന്‍റര്‍ മയാമിക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ലൂയിസ് സുവാരസും മത്സരത്തില്‍ ഗോള്‍ നേടിയിരുന്നു. അല്‍ ഹിലാലിനെതിരായ ഈ തോല്‍വിക്ക് ശേഷമാണ് ഇന്‍റര്‍ മയാമി ഇന്ന് അല്‍ നസ്‌റിനെ നേരിടാന്‍ ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.