മസ്‌കറ്റ്: എമേര്‍ജിങ് ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ എയെ തകര്‍ത്ത് അഫ്‌ഗാനിസ്ഥാൻ എ. 20 റണ്‍സിനാണ് സെമിയില്‍ അഫ്‌ഗാന്‍റെ ജയം. രണ്ടാം സെമിയില്‍ അഫ്‌ഗാനിസ്ഥാൻ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.
രമണ്‍ദീപ് സിങ്, നിഷാന്ത് സന്ധു എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 34 പന്തില്‍ 64 റണ്‍സടിച്ച് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ആദ്യ സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ശ്രീലങ്കയാണ് കലാശപ്പോരില്‍ അഫ്‌ഗാനിസ്ഥാന്‍റെ എതിരാളി.
Afghanistan ‘A’ triumphs over India ‘A’ by 20 runs, securing a spot in the finals! A stunning performance that keeps their championship dreams alive! 🙌 #MensT20EmergingTeamsAsiaCup #ACC pic.twitter.com/Y9yGEgt0QR
— AsianCricketCouncil (@ACCMedia1) October 25, 2024
പ്രാഥമിക റൗണ്ടില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിഫൈനലില്‍ എത്തിയത്. സെമിയില്‍ അഫ്‌ഗാൻ ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. മൂന്നാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (7) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
A flying catch, and the skipper is OUT! 🦅@ACBofficials#MensT20EmergingTeamsAsiaCup2024 #ACC pic.twitter.com/LQuH8lbpOb
— AsianCricketCouncil (@ACCMedia1) October 25, 2024
13 പന്തില്‍ 19 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങ്ങും പവര്‍പ്ലേ അവസാനിക്കും മുന്‍പ് കൂടാരം കയറി. ക്യാപ്‌റ്റൻ തിലക് വര്‍മയ്‌ക്കും കാര്യമായൊന്നും ചെയ്യാനായില്ല. 14 പന്തില്‍ 16 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
Sediqullah hit two birds with ZERO stones! ⚡@ACBofficials #MensT20EmergingTeamsAsiaCup2024 #INDvAFG #ACC pic.twitter.com/MNdGmFiNgb
— AsianCricketCouncil (@ACCMedia1) October 25, 2024
ഇതോടെ, 48-3 എന്ന നിലയിലേക്ക് വീണ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ആയുഷ് ബഡോണി, നേഹല്‍ വധേര എന്നിവരുടെ ബാറ്റിങ്ങ്. ഇരുവരും ചേര്‍ന്ന് കരുതലോടെ ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തി. 14 പന്തില്‍ 20 റണ്‍സുമായി വധേര റണ്‍ഔട്ടായതോടെ ഇന്ത്യയുടെ താളവും തെറ്റി.
Sediqullah Atal steps out and carves that over point for a maximum! 🔥@ACBofficials #MensT20EmergingTeamsAsiaCup2024 #INDvAFG #ACC pic.twitter.com/hPzBzyATzZ
— AsianCricketCouncil (@ACCMedia1) October 25, 2024
13-ാം ഓവറില്‍ ആയുഷ് ബഡോണിയേയും (31) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രമണ്‍ദീപും നിഷാന്തും ഇന്ത്യൻ ടീമിന് പ്രതീക്ഷകള്‍ സമ്മാനിച്ചു. എന്നാല്‍, 18-ാം ഓവറില്‍ നിഷാന്ത് സന്ധുവിന്‍റെ റണ്‍ഔട്ട് വീണ്ടും ടീമിന് തിരിച്ചടിയായി. രമണ്‍ദീപ് സിങ് ഒറ്റയാള്‍ പോരാട്ടം നടത്തി നോക്കിയെങ്കിലും 20 റണ്‍സ് അകലെ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ എ ടീം സുബൈദ് അഖ്ബാര്‍ (64), സേദിഖുള്ള അടല്‍ (83), കരീം ജന്നത്ത് (41) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലാണ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് നേടിയത്. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്ത് ബൗളിങ്ങില്‍ തിളങ്ങി.
Also Read : 'കോലിക്കൊപ്പം ഞാനും ഞെട്ടി!'; ആ പന്ത് സിക്‌സറിന് പറക്കേണ്ടത്, ലോ ഫുള്‍ ടോസ് വിക്കറ്റില്‍ സാന്‍റ്‌നര്‍