ETV Bharat / sports

മറ്റൊരു ഇന്ത്യ- പാക് പോരിന്‍റെ തീയതി ഇതാ....; വനിത ഏഷ്യ കപ്പ് ഷെഡ്യൂള്‍ പുറത്ത് - WOMEN ASIA CUP 2024 SCHEDULE - WOMEN ASIA CUP 2024 SCHEDULE

വനിത ഏഷ്യ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്‌ക്ക് എതിരാളികളായി പാകിസ്ഥാന്‍, നേപ്പാൾ, യുഎഇ ടീമുകള്‍.

WOMEN ASIA CUP 2024  INDIA VS PAKISTAN  HARMANPREET KAUR
ACC announced Women's Asia Cup 2024 Schedule
author img

By ETV Bharat Kerala Team

Published : Mar 26, 2024, 7:33 PM IST

ന്യൂഡല്‍ഹി: വനിത ഏഷ്യ കപ്പിന്‍റെ (WOMEN'S ASIA CUP 2024) മത്സര ക്രമം പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (Asian Cricket Council ). ജൂണില്‍ നടക്കുന്ന പുരുഷ ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ജൂലൈയിലാണ് വനിത ഏഷ്യ കപ്പ് അരങ്ങേറുന്നത്. ജൂലൈ 19 മുതൽ 28 വരെ നടക്കുന്ന ടൂര്‍ണമെന്‍റിന് ശ്രീലങ്കയാണ് ആതിഥേയരാവുന്നത്.

ദാംബുള്ളയിലാണ് മുഴുവന്‍ മത്സരങ്ങളും അരങ്ങേറുക. ചരിത്രത്തില്‍ ആദ്യമായി എട്ട് ടീമുകളാണ് ഇക്കുറി വനിത ഏഷ്യ കപ്പില്‍ പോരിന് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാൻ, നേപ്പാൾ, യുഎഇ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്.

ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. 2022 പതിപ്പിൽ 7 ടീമുകൾ മാത്രമാണ് പങ്കെടുത്തത്. വർദ്ധിച്ചു വരുന്ന പങ്കാളിത്തം ടൂർണമെന്‍റിലെ വീറും വാശിയും ഉയര്‍ത്തുന്നതിനൊപ്പം മേഖലയിലുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതുമാണെന്ന് എസിസി അറിയിച്ചു. കഴിഞ്ഞ പതിപ്പിന് സമാനമായി മുഴുവന്‍ റഫറിമാരും അമ്പയർമാരും വനിതകള്‍ തന്നെയായിരിക്കുമെന്നും എസിസി വ്യക്തമാക്കിയിട്ടുണ്ട്.

വനിത ഏഷ്യ കപ്പില്‍ ഏഴ്‌ തവണ ചാമ്പ്യന്മാരായിട്ടുള്ള ഇന്ത്യ ജൂലൈ 19-ന് യുഎഇയ്‌ക്ക് എതിരെയാണ് ആദ്യ മത്സരത്തിന് ഇറങ്ങുക. 21-നാണ് ചിരവൈരികളായ പാകിസ്ഥാനെതിരെ നീലപ്പട കളിക്കുക (India vs Pakistan). തുടര്‍ന്ന് 23-ന് നേപ്പാളിനെതിരെ കളിക്കുന്നതോടെ ടീമിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാവും.

ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. ജൂലൈ 26-നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് 28-ന് കലാശപ്പോര് നിശ്ചയിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലായി വനിത ടി20 ലോകകപ്പും നടക്കുന്നുണ്ട്. ബംഗ്ലാദേശ് ആതിഥേയരായ ഏഷ്യ കപ്പിന്‍റെ കഴിഞ്ഞ പതിപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) നേതൃത്വം നല്‍കിയ ഇന്ത്യ ചാമ്പ്യന്മാരായത്.

ഗ്രൂപ്പ് ഘട്ട ഷെഡ്യൂള്‍ (FULL SCHEDULE OF WOMEN'S ASIA CUP 2024)

ജൂലൈ 19: ഇന്ത്യ vs യുഎഇ, പാകിസ്ഥാൻ vs നേപ്പാൾ

ജൂലൈ 20: മലേഷ്യ vs തായ്‌ലൻഡ്, ശ്രീലങ്ക vs ബംഗ്ലാദേശ്

ജൂലൈ 21: ഇന്ത്യ vs പാകിസ്ഥാൻ, നേപ്പാൾ vs യുഎഇ

ജൂലൈ 22: ശ്രീലങ്ക vs മലേഷ്യ, ബംഗ്ലാദേശ് vs തായ്‌ലൻഡ്

ജൂലൈ 23: ഇന്ത്യ vs നേപ്പാൾ, പാകിസ്ഥാൻ vs യുഎഇ

ജൂലൈ 24: ബംഗ്ലാദേശ് vs മലേഷ്യ, ശ്രീലങ്ക vs തായ്‌ലൻഡ്

ALSO READ: 'എന്‍റെ പേര് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാം '; വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി - Virat Kohli Against Critics

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.